സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഫാന്‍ വിസയിലേക്ക് മാറാന്‍ അവസരം ഒരുക്കി ഖത്തര്‍ 

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഫാന്‍ വിസയിലേക്ക് മാറാന്‍ അവസരം ഒരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നിന് മുൻപ് രാജ്യത്ത് പ്രവേശിച്ച സന്ദര്‍ശകര്‍ക്കാണ് ഈ അവസരം ലഭിക്കുക.നവംബര്‍ 20ന് ലോകകപ്പ് മത്സരങ്ങള്‍ക്ക് കിക്കോഫ് കുറിക്കാനിരിക്കെ, ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവരും ഹയ്യ കാര്‍ഡ് കൈവശമുള്ളവരുമായ സന്ദര്‍ശകര്‍ക്കാണ് ഇതിന് അവസരമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശകര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്, എം‌.ഒ‌.ഐ. സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോയി 500 റിയാല്‍ സേവന ഫീസായി നല്‍കി വിസ മാറ്റാവുന്നതാണ്. ഇതുവഴി 2023 ജനുവരി 23 വരെ ഖത്തറില്‍ തുടരാന്‍ കഴിയും

Sharing

Leave your comment

Your email address will not be published. Required fields are marked *