അട്ടിമറി വിജയം;ലുല ഡ സില്‍വ വീണ്ടും ബ്രസീല്‍ പ്രസിഡന്‍റ്

സംപൗളോ: മുന്‍ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ വീണ്ടും ബ്രസീല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്.
നിലവിലെ പ്രസിഡന്‍റും തീവ്ര വലതുപക്ഷ നേതാവുമായ ഹെയ്ര്‍ ബൊല്‍സനാരോയെ പരാജയപ്പെടുത്തിയാണ് ലുല ഡ സില്‍വയുടെ വിജയം.

ലുല ഡ സില്‍വയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളും ലഭിച്ചതായി സുപ്രീം ഇലക്ടറല്‍ കോര്‍ട്ട് അറിയിച്ചു. മൂന്നാം തവണയാണ് ലുല പ്രസിഡന്‍റ് സ്ഥാനത്തെത്തുന്നത്. 2003ലും 2010ലും ഇദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അഴിമതിക്കേസില്‍ ജയിലിലായി.

Sharing

Leave your comment

Your email address will not be published. Required fields are marked *