റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും; ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിന് ഇടയില്‍ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച്‌ വിവിധ വാര്‍ത്താ ചാനലുകള്‍.സിഎന്‍എനും ബിബിസിയും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിയതായി അറിയിച്ചു. യുദ്ധ വാര്‍ത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുടെ നടപടി.

കാനഡയുടെ ഔദ്യോ​ഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ്‌ ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയില്‍ യൂട്യൂബും ട്വിറ്ററും റഷ്യയില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന സൂചനകള്‍ വരുന്നത്. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച്‌ ഫെയ്‌സ്ബുക്കിന് വിലക്ക്‌

യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്കിന് റഷ്യ വിലക്കേര്‍പ്പെടുത്തിയത്. റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യന്‍ മാധ്യമങ്ങളോടും വാര്‍ത്താ ഏജന്‍സികളോടും 2020 മുതല്‍ ഫെയ്സ്ബുക്ക് വിവേചനം കാണിക്കുന്നതായും റഷ്യന്‍ മീഡിയ റെഗുലേറ്റര്‍ ബോര്‍ഡ് ആരോപിക്കുന്നു.റഷ്യയില്‍ പുതിയ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പന താത്കാലികമായി നിര്‍ത്തിയതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ​ഗൂ​ഗിളും റഷ്യക്കെതിരെ നിലപാട് കടുപ്പിച്ച്‌ എത്തുന്നു. റഷ്യയില്‍ എല്ലാ പരസ്യങ്ങളും താത്കാലികമായി നിര്‍ത്തിയതായി ഗൂഗിളും അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *