അ​വ​ധി ന​ല്‍​കി​യി​ല്ല; യു​പി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

ക​ണ്ണൂ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ സ്വ​യം നി​റ​യൊ​ഴി​ച്ചു ജീ​വ​നൊ​ടു​ക്കി.ക​ണ്ണൂ​ര്‍ സൗ​ത്ത് ബ​സാ​ര്‍ ഗോ​കു​ലം സ്ട്രീ​റ്റി​ലെ (എ​രു​മ​ത്തെ​രു) എം.​എ​ന്‍. ഹൗ​സി​ല്‍ ദാ​സ​ന്‍-​രു​ക്മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ എം.​എ​ന്‍. വി​പി​ന്‍​ദാ​സ് (37) ആ​ണ് ഡ്യൂ​ട്ടി​ക്കു​പ​യോ​ഗി​ക്കു​ന്ന തോ​ക്കു​പ​യോ​ഗി​ച്ചു സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചു ത​ല​യി​ലേ​ക്ക് സ്വ​യം വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മേ​ല​ധി​കാ​രി​ക​ളു​ടെ പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ല്‍ ക​ര്‍​മം അ​ടു​ത്താ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.

വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ല്‍ ക​ര്‍​മ​ത്തി​നു പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​പ്പോ​ള്‍ മേ​ല​ധി​കാ​രി​ക​ള്‍ ഇ​തു പ​രി​ഗ​ണി​ക്കാ​തി​രു​ന്ന മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു. അ​വ​ധി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള വി​ഷ​മം വി​പി​ന്‍ ഇ​വ​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണ​വി​വ​രം നാ​ട്ടി​ലെ​ത്തു​ന്ന​ത്.2005-ലാ​ണ് വി​പി​ന്‍ സി​ആ​ര്‍​പി​എ​ഫി​ല്‍ ചേ​ര്‍​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കീ​ര്‍​ത്ത​ന​യാ​ണ് ഭാ​ര്യ. ഒ​രു കു​ട്ടി​യു​ണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *