ഇന്ത്യക്കാര്‍ക്ക് വിസ-ഓണ്‍-എറൈവല്‍ പ്രഖ്യാപിച്ച്‌ യുഎഇ;

ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷകരമായ നടപടിയുമായി യുഎഇ. വിസ-ഓണ്‍-എറൈവല്‍ പോളിസിയില്‍ പരിഷ്കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർക്കും ഗുണം ചെയ്യുന്ന മാറ്റമുണ്ടായത്.ഇനിമുതല്‍ യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ visa-on-arrival നല്‍കുമെന്ന് യുഎഇ അറിയിച്ചു.അമേരിക്ക, യുകെ, അതുമല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയോ പെർമനന്റ് റെസിഡന്റ് കാർഡോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയില്‍ visa-on-arrival ലഭിക്കും. യുഎഇയിലെ ഇന്ത്യൻ മിഷൻ ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചിരിക്കുന്നത്. യോഗ്യരായ ഇന്ത്യക്കാർക്ക് യുഎഇയില്‍ എത്തിയതിന് ശേഷം വിസ ലഭ്യമാകുന്നതാണ്. 14 ദിവസത്തെ വിസ ഓണ്‍ എറൈവല്‍ കാലയളവ് ആവശ്യമെങ്കില്‍ നീട്ടിനല്‍കുകയും ചെയ്യും.യു.എ.ഇയിലെ ടൂറിസം മേഖലയ്‌ക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഏകദേശം 3.5 ദശലക്ഷം ഇന്ത്യൻ പൗരന്മാർ യുഎഇയിലുണ്ടെന്നാണ് കണക്ക്. ഇന്ത്യ-യുഎഇ ബന്ധം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഏറ്റവും മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *