ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം, നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍;

ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യൻ റെയില്‍വേ. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. ബുക്കിംഗ് കാലാവധിയായ 60 ദിവസത്തിനുശേഷം ടിക്കറ്റ് ക്യാൻസല്‍ ചെയ്യാൻ സാധിക്കും. താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള പകല്‍ നേരത്തെ എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *