ഖാൻ യൂനിസില്‍ ഹമാസ് മൈൻ ആക്രമണം; നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗസ: ഖാൻ യൂനിസില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹമാസ് നടത്തിയ മൈൻ ആക്രമണത്തില്‍ നിരവധി സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.തെക്കൻ ഗസയിലെ ഖാൻ യൂനിസിന് കിഴക്ക് അല്‍-ഫഖാരി പ്രദേശത്ത് മൈനുകള്‍ പൊട്ടിച്ചാണ് ഇസ്രായേലി എഞ്ചിനീയറിംഗ് യൂണിറ്റിലെ അംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടതായി അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.അതേസമയം, 679-ാം ബ്രിഗേഡിലെ ബറ്റാലിയനിലെ സൈനികന് തെക്കൻ ഗസയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഖാൻ യൂനിസില്‍ യുദ്ധ ടാങ്കിന് നേരെ റോക്കറ്റാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാൻ തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.അല്‍-ഖസ്സാം ബ്രിഗേഡുകള്‍ അല്‍-ഫഖാരി ഏരിയയില്‍ ഇസ്രായേല്‍ ടാങ്കുകള്‍ക്കും സൈനിക വ്യൂഹത്തിനും നേരെ പതിയിരുന്ന് ആക്രമണം നടത്തുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.യുഎൻ സുരക്ഷാ കൗണ്‍സില്‍ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രായേല്‍ ഗസയില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഫലസ്തീൻ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച്‌ ഏകദേശം 41,600 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 96,200 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്

Sharing

Leave your comment

Your email address will not be published. Required fields are marked *