ഓണാഘോഷത്തിനിടെ ക്ലാസ് മുറിയില്‍ പാമ്പ് ; അദ്ധ്യാപികയ്‌ക്ക് കടിയേറ്റു

കാസർകോട്: നീലേശ്വരത്ത് ക്ലാസ് മുറിയില്‍ നിന്നും അദ്ധ്യാപികയ്‌ക്ക് പാമ്പ്കടിയേറ്റു. രാജാസ് ഹൈസ്‌കൂള്‍ അദ്ധ്യാപികയായ വിദ്യയ്‌ക്കാണ് പാമ്പ് കടിയേറ്റത്.ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം. രാജാസ് ഹൈസ്‌കൂളിലെ 8-ാം ക്ലാസില്‍ വച്ചായിരുന്നു അപകടം. സ്‌കൂളില്‍ ഓണാഘോഷങ്ങള്‍ നടത്തിയിരുന്നു. വിദ്യാർത്ഥികളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ വിദ്യയുടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു.ശരീരത്തില്‍ വിഷം പ്രവേശിച്ചിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതിനാല്‍ വിഷമില്ലാത്ത പാമ്പായിരിക്കാം അദ്ധ്യാപികയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളും പരിസരങ്ങളും വൃത്തിയായി കിടന്നിരുന്നുവെന്നും എന്നാല്‍ എങ്ങനെയാണ് പാമ്പ്. ക്ളാസ് മുറിയിലെത്തിയതെന്നതില്‍ വ്യക്തതയില്ലെന്നും സ്‌കൂള്‍ അധികൃതർ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *