16 വയസ്സ് കഴിയാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഓസ്ട്രേലിയയിൽ വിലക്ക്‌;

മെല്‍ബണ്‍: 16 വയസ്സ് കഴിഞ്ഞ കുട്ടികള്‍ ‍സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ.കുറഞ്ഞ പ്രായ പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള ഫെഡറല്‍ നിയമനിർമ്മാണം ഈ വർഷം അവതരിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അറിയിച്ചു. മൊബൈല്‍ പോലുള്ള ഇത്തരം ഉപകരണങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി മണ്ണിലേയ്ക്കും വയലുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സൈറ്റുകളില്‍ ലോഗിൻ ചെയ്യാനുള്ള കുട്ടികളുടെ ഏറ്റവും കുറഞ്ഞ പ്രായം തീരുമാനിച്ചിട്ടില്ല. എന്നാല്‍, 16 വയസ്സിന് താഴെയുള്ള കുട്ടികളെ തടയുന്നതായിരിക്കും തൻ്റെ മുൻഗണനയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.യുവാക്കളില്‍ സൈറ്റുകള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും ഇത് ബാധപോലെ പിന്തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായ നിബന്ധന ഏര്‍പ്പെടുത്തുക. എന്നാല്‍ പ്രായം എങ്ങനെ കണക്കാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന സാങ്കേതിക വിദ്യ ഉടന്‍ പരീക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *