അനായാസം ഇന്ത്യ!! രണ്ടാം ടെസ്റ്റും ജയിച്ച്‌ പരമ്ബര തൂത്തുവാരി!!

ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം രണ്ടാം സെഷനില്‍ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.95 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഇതോടെ ഇന്ത്യ പരമ്ബര 2-0ന് തൂത്തുവാരി.ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിതിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. 6 റണ്‍സ് എടുത്ത ഗില്ലും പെട്ടെന്ന് പുറത്തായി. എങ്കിലും വലിയ പ്രയാസം ഒന്നും കൂടാതെ ലക്ഷ്യത്തില്‍ എത്താൻ ഇന്ത്യക്ക് ആയി‌. ജയ്സ്വാള്‍ 51 റണ്‍സ് എടുത്തും കോഹ്ലി 29* റണ്‍സ് എടുത്തും വെറും 18 ഓവറിലേക്ക് ചെയ്സ് പൂർത്തിയാക്കി. ജയ്സ്വാള്‍ 45 പന്തിലാണ് 51 റണ്‍സ് എടുത്തത്.ഇന്ന് ആദ്യ സെഷനില്‍ ബംഗ്ലാദേശ് 145ന് ഒളൗട്ട് ആയിരുന്നു. അവർക്ക് ആകെ 94 റണ്‍സിന്റെ ലീഡ് ആണ് നേടാൻ ആയത്. ആദ്യ 3 ദിവസങ്ങള്‍ മഴ കാരണം നഷ്ടപ്പെട്ട ശേഷമാണ് ഇന്ത്യ വിജയം നേടിയത് എന്നത് ചെറിയ കാര്യമല്ല.
2-26 എന്ന നിലയില്‍ ഇന്ന് കളി പുനരാരംഭിച്ച ബംഗ്ലാദേശിന് മൊമിനുല്‍ ഹഖിനെ ആണ് ആദ്യം നഷ്ടമായത്. അശ്വിൻ ആണ് ആ വിക്കറ്റ് വീഴ്ത്തിയത്. 50 റണ്‍സ് എടുത്ത ശദ്മാനും 19 റണ്‍സ് എടുത്ത ഷാന്റോയും ഒരു ചെറുത്ത് നില്‍പ്പ് നടത്തി. ഷാന്റോയെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ആകാശ് ദീപ് ശദ്മനെ പുറത്താക്കി.1 റണ്‍ എടുത്ത ലിറ്റണും, റണ്‍ ഒന്നും എടുക്കാതെ ഷാകിബും കൂടെ ജഡേജയുടെ പന്തില്‍ പുറത്തായി. ലഞ്ചിനോട് അടുക്കവെ ബുമ്ര 9 റണ്‍സ് എടുത്ത മെഹ്ദി ഹസനെയും പുറത്താക്കി. തൈജുലിനെ ബുന്ര വീഴ്ത്തിയതോടെ സെഷന്റെ നീളം കൂടി. അവസാനം ഖാലെദും ബുമ്രക്ക് മുന്നില്‍ വീണു. ബംഗ്ലാദേശ് 145ന് ഓളൗട്ട്.ഇന്ത്യക്ക് ആയി ബുമ്ര, അശ്വിൻ, ജഡേജ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ് ഒരു വിക്കയും വീഴ്ത്തി.

Sharing

Leave your comment

Your email address will not be published. Required fields are marked *