വികസ്വര രാജ്യങ്ങള്‍ക്കുള്ള സഹായധനത്തില്‍ തീരുമാനമായില്ല; കാലാവസ്ഥാ ഉച്ചകോടി നീട്ടി

ഷറം അല്‍ ഷെയ്ഖ്: ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്.ആഗോളതാപനത്താല്‍ വലയുന്ന വികസ്വര രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഉച്ചകോടി ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.

സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ പല ദ്വീപ് രാജ്യങ്ങളും നിലവില്‍ ഭീഷണിയിലാണ്. അടുത്തിടെ, പാകിസ്ഥാനിലും നൈജീരിയയിലും, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ കടക്കെണിയിലായ രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് നാം കണ്ടു. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ നിധി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത്.എന്നിരുന്നാലും, വികസിത രാജ്യങ്ങള്‍ ഈ വിഷയത്തില്‍ സമവായത്തില്‍ എത്തിയിട്ടില്ല.ഏറ്റവും ദരിദ്രമായ രാജ്യങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച സൂചിപ്പിച്ചിരുന്നു

Sharing

Leave your comment

Your email address will not be published. Required fields are marked *