വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് റെയില്‍വേയുടെ പുതിയ ഇരുട്ടടി;

ഇന്ത്യൻ റെയില്‍വേയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങള്‍ പരിഷ്കരിച്ചു. റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കില്‍ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളില്‍ മുമ്ബ് യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു.പുതിയ നിയമങ്ങള്‍ വരുന്നതിലൂടെ ഇനി അതിന് സാധ്യമാകില്ല. റിസർവ് കോച്ചില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി ഇനി യാത്ര ചെയ്താല്‍ 440 രൂപ പിഴയും അടുത്ത് സ്റ്റേഷനില്‍ യാത്രക്കാരനെ ഇറക്കിവിടുകയും ചെയ്യും. റെയില്‍വേയുടെ പുതിയ പെനാല്‍റ്റിയും ഡീബോർഡിംഗ് നിയമവും നിലവില്‍ തന്നെ യാത്ര ദുരിതം നേരിടുന്ന യാത്രക്കാർക്ക് ഇരുട്ടടിയാണ്.എസി അല്ലെങ്കില്‍ സ്ലീപ്പർ കോച്ചുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റുമായി ഇനി ഈ കൊച്ചുകളില്‍ കയറാൻ സാധിക്കില്ല. പക്ഷെ ജനറല്‍ കൊച്ചില്‍ യാത്ര സാധ്യമാവും. ഓണ്‍ലൈൻ, ഓഫ് ലൈൻ രീതിയാലാണ് റെയില്‍വേയില്‍ ടിക്കറ്റ് ബുക്കിങ് സാധ്യമാവുന്നത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത വെയിറ്റിഗ് ലിസ്റ്റിലായ ടിക്കറ്റുകള്‍ സ്വയം റദ്ദാകും എന്നാല്‍ ഓഫ് ലൈനായി എടുത്ത ടിക്കറ്റുകള്‍ അങ്ങനെ റദ്ദാകുകയില്ല. ഫിസിക്കലി ബുക്ക് ചെയ്ത അവ കൌണ്ടറില്‍ സറണ്ടർ ചെയ്താലാണ് റീഫണ്ട് ലഭിക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *