ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസറെ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ അനിതയെന്ന പൊലീസ് ഉദ്യോഗസ്ഥയെ ആണ് കല്ലമ്ബലത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് പൊലീസ് പറയുന്നത്.ഇന്ന് ഉച്ചയോടെ ജോലികഴിഞ്ഞ് കല്ലമ്പലം നാവായിക്കുളത്തെ വീട്ടില്‍ എത്തിയതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. റിട്ടയേർഡ് എസ് ഐ പ്രസാദ് ആണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. മരണകാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Sharing

Leave your comment

Your email address will not be published. Required fields are marked *