ചരിത്രം പിറന്നു!! പാകിസ്ഥാനെതിരെ ആദ്യമായി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര വിജയിച്ചു

രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് പാക്കിസ്ഥാനെതിരായ ആദ്യ പരമ്ബര വിജയം സ്വന്തമാക്കി.രണ്ടാം ഇന്നിംഗ്‌സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം ലക്ഷ്യത്തിലെത്തി.സക്കീർ ഹസൻ 40, ക്യാപ്റ്റൻ നജ്മുല്‍ ഹൊസൈൻ ഷാൻ്റോ 38, മോമിനുള്‍ ഹഖ് 34 എന്നിവർ ബംഗ്ലാദേശിനായി തിളങ്ങി. ഇതിനു ശേഷം മുഷ്ഫിഖുർ റഹീം (22), ഷാക്കിബ് അല്‍ ഹസൻ (21) എന്നിവർ പുറത്താകാതെ നിന്നു ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു.നേരത്തെ, പാകിസ്ഥാൻ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സില്‍ 274 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് 262 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാൻ 172 റണ്‍സിനും പുറത്തായിരുന്നു. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിനും ജയിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *