ഇന്ത്യയിലെ ജനസംഖ്യ 2036-ല്‍ 152.2 കോടിയാകും, സ്ത്രീസാന്നിധ്യമേറും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യ 2036-ഓടെ 152.2 കോടിയാകുമെന്നും ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വർധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ട്.സ്ത്രീകള്‍ 2011-ല്‍ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വർധിക്കും. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീപങ്കാളിത്തം വർധിച്ചുവരുന്നതായും സ്റ്റാർട്ടപ്പ് സംവിധാനത്തില്‍ സ്ത്രീസംരംഭകർ വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.2011-നെക്കാള്‍ 2036-ല്‍15 വയസ്സില്‍ താഴെയുള്ളവർ കുറയും. പ്രത്യുത്പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം കുറയും, ജനസംഖ്യ കൂടുതല്‍ സ്ത്രീകേന്ദ്രിതമാകും, 943-ല്‍നിന്ന് 952 ആയി സ്ത്രീ-പുരുഷ അനുപാതം വർധിക്കും,ശിശുമരണനിരക്ക് കുറയും

തൊഴില്‍മേഖലയില്‍ 15 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2017-18 മുതല്‍ വർധിക്കുന്നു. 2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പുരുഷന്മാരുടെ തൊഴില്‍പങ്കാളിത്തനിരക്ക് 75.8-ല്‍നിന്ന് 78.5 ആയി വർധിച്ചു. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്കാകട്ടെ 23.3-ല്‍നിന്ന് 37 ആയും വർധിച്ചു. തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തവും കൂടി. 1999 വരെയുള്ള പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം 60 ശതമാനമായിരുന്നു. 2019-ല്‍ 67.2 ശതമാനമായി വർധിച്ചു. 2016 മുതല്‍ 2023 വരെ 1,17,254 സ്റ്റാർട്ടപ്പുകള്‍ ആരംഭിച്ചു. ഇതില്‍ 55,816 സ്റ്റാർട്ടപ്പുകളുടെ നേതൃത്വം സ്ത്രീകള്‍ക്കാണ്.ശിശുമരണനിരക്ക് തോത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ കുറവ്. 2020-ല്‍ കേരളത്തില്‍ ഗ്രാമ, നഗര ഭേദമെന്യേ ശിശുമരണനിരക്കിന്റെ തോത് ശരാശരി ആറുശതമാനമാണ്. ഗ്രാമീണമേഖലയില്‍ നാലും നഗരമേഖലയില്‍ ഒമ്ബതും.കൂടുതല്‍ മധ്യപ്രദേശിലാണ് -43 ശതമാനം. ഉത്തർപ്രദേശിലും ഛത്തിസ്ഗഢിലും 38 ശതമാനമാണ്. അസമും ഒഡിഷയുമാണ് മൂന്നാമത് -36 ശതമാനം

Sharing

Leave your comment

Your email address will not be published. Required fields are marked *