ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്;

തിരുവനന്തപുരം: ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ചെയ്യേണ്ടത് എന്നാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളോട് പറയുന്നത്.ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം

സൈബർ തട്ടിപ്പുകള്‍ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍മൊബൈല്‍ ഫോണ്‍ നമ്ബർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യല്‍ ക്യാരക്ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4…9) ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക.തേഡ്‌പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.വിശ്വസനീയമല്ലാത്ത തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *