ഒമാൻ കടലില്‍ എണ്ണക്കപ്പല്‍ തലകീഴായി മറിഞ്ഞു; 13 ഇന്ത്യക്കാരുള്‍പ്പടെ 16 ജീവനക്കാരെ കാണാതായി

മസ്കത് : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വച്ച എണ്ണക്കപ്പല്‍ ഒമാൻ കടലില്‍ മറിഞ്ഞ് 16 അംഗ ജീവനക്കാരെ കാണാതായി.’പ്രസ്റ്റീജ് ഫാല്‍ക്കണ്‍’ എന്ന കപ്പലാണ് മറിഞ്ഞത്. 13 ഇന്ത്യക്കാർ, മൂന്ന് ശ്രീലങ്കക്കാരും ക്രൂവില്‍ ഉള്‍പ്പെടുന്നു.117 മീറ്റർ നീളമുള്ള എണ്ണ ഉല്‍പന്ന ടാങ്കറാണ് പ്രസ്റ്റീജ് ഫാല്‍ക്കണ്‍. ചെറിയ തീരദേശ യാത്രകള്‍ക്കാണ് ഇത്തരം ചെറിയ ടാങ്കറുകള്‍ സാധാരണയായി ഉപയോഗിക്കുന്നത്. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പല്‍ ടാങ്കർ ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്.തലകീഴായാണ് കപ്പല്‍ മുങ്ങിയതെന്നും എണ്ണയോ എണ്ണ ഉല്‍പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. നാവിക അധികൃതരുമായി ഏകോപിപ്പിച്ച്‌ ഒമാൻ അധികൃതർ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *