കിരീടക്കണക്കിലും ഇനി മെസ്സിയെ വെല്ലാൻ ആളില്ല; മറികടന്നത് ബ്രസീല്‍ താരത്തെ

കോപ അമേരിക്ക ഫൈനലില്‍ കൊളംബിയയെ വീഴ്ത്തി രണ്ടാമതും കിരീടമണിഞ്ഞതോടെ അപൂർവ റെക്കോഡ് സ്വന്തമാക്കി അർജന്റീനൻ ഇതിഹാസ താരം ലയണല്‍ മെസ്സി.കരിയറില്‍ രാജ്യത്തിനും ക്ലബിനും വേണ്ടി 45 കിരീടം സ്വന്തമാക്കിയാണ് മെസ്സി പുതുചരിത്രം കുറിച്ചത്. ബ്രസീല്‍ താരം ഡാനി ആല്‍വസിന്റെ റെക്കോഡാണ് അർജന്റീന നായകൻ മറികടന്നത്.മൂന്ന് വർഷത്തിനിടെ അർജന്റീന ഷോകേസില്‍ മൂന്ന് പ്രധാന കിരീടങ്ങളാണ് 36കാരൻ എത്തിച്ചത്. 2021ലെ കോപ അമേരിക്ക ചാമ്ബ്യന്മാരായ ശേഷം നായകനെന്ന നിലയില്‍ ഫൈനലിസിമയും ലോകകപ്പും ഉയർത്തിയ മെസ്സി ഇപ്പോള്‍ തുടർച്ചയായ രണ്ടാം തവണയും കോപയില്‍ മുത്തമിട്ടിരിക്കുന്നു. ഇതില്‍ 39 കിരീടങ്ങളും ക്ലബ് തലത്തിലെ നേട്ടങ്ങളായിരുന്നു. അതില്‍ തന്നെ ഭൂരിഭാഗവും ബാഴ്സലോണയില്‍ ഉണ്ടായിരുന്ന 17 വർഷത്തിനിടെ. കരിയറില്‍ നാല് ചാമ്ബ്യൻസ് ലീഗിലും പത്തുതവണ ലാലിഗയിലും ബാഴ്സലോണക്കൊപ്പം ജേതാവായി. ബാഴ്സക്കും പി.എസ്.ജിക്കും ഇന്റർ മയാമിക്കുമൊപ്പം ആഭ്യന്തര ലീഗുകളിലും കിരീട നേട്ടത്തിലെത്തി. യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് വേള്‍ഡ് കപ്പും മൂന്ന് തവണ വീതവും കരിയറിന് അലങ്കാരമായുണ്ട്.അർജന്റീനക്കായി 2005ല്‍ അണ്ടർ 17 ലോകകപ്പ്, 2008ലെ ഒളിമ്ബിക്സ്, 2021, 2024 വർഷങ്ങളിലെ കോപ അമേരിക്ക, 2022ല്‍ ലോകകപ്പും ഫൈനലിസിമയും എന്നിവയാണ് കിരീട നേട്ടങ്ങള്‍. എട്ട് തവണ ബാലണ്‍ ഡി ഓറും ആറുതവണ യൂറോപ്യൻ ഗോള്‍ഡൻ ബൂട്ടും തേടിയെത്തിയ അർജന്റീനക്കാരൻ 1,068 മത്സരങ്ങളില്‍ 838 ഗോളും 374 അസിസ്റ്റുമടക്കം 1,212 ഗോളുകളിലാണ് പങ്കാളിയായത്

Sharing

Leave your comment

Your email address will not be published. Required fields are marked *