കുവൈത്ത് ഷൂട്ടര്‍മാര്‍ക്ക് വെള്ളി മെഡല്‍;

കുവൈത്ത് സിറ്റി: ഇറ്റലിയില്‍ നടന്ന ഇന്‍റർനാഷനല്‍ ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) ചാമ്ബ്യൻഷിപ്പില്‍ കുവൈത്ത് ഷൂട്ടർമാർക്ക് വെള്ളി മെഡല്‍.ദേശീയ താരങ്ങളായ അബ്ദുല്ല അല്‍ തർഖി, ഇമാൻ അല്‍ ഷാമ എന്നിവരാണ് രാജ്യത്തിന്റെ അഭിമാനമായത്. ഇരുവരെയും കുവൈത്ത് ഷൂട്ടിങ് സ്‌പോർട്‌സ് ക്ലബ് (കെ.എസ്.എസ്.‌സി) ചെയർമാൻ ദുവൈജ് അല്‍ ഒതൈബി അഭിനന്ദിച്ചു. അടുത്ത ഒളിമ്പിക് ഗെയിംസിലേക്ക് കുവൈത്ത് ഷൂട്ടർമാരെ യോഗ്യരാക്കുന്നതിനുള്ള നടപടികള്‍ നേടുന്ന കെ.എസ്.എസ്.‌സി ആരംഭിച്ചതായും വ്യക്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങളില്‍ കുവൈത്ത് കായികരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ ഊർജിതമാക്കുമെന്നും കൂട്ടിച്ചേർത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *