‘പരീക്ഷയുടെ പവിത്രതയെ ബാധിച്ചു’: നീറ്റ് വിവാദത്തിൽ കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) മറുപടി പറയണമെന്ന് സുപ്രീം കോടതി.പരീക്ഷയുടെ പവിത്രതയെ വിവാദങ്ങൾ ബാധിച്ചു.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടിസയക്കും.പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദമായത്.ഇതിൽ ആറു പേർ ഒരേ സെന്‍ററിൽനിന്നു പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു.ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ്എൻ.ടി.എ പറയുന്നത്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍.ടി.എവീശദീകരിക്കുന്നത്.ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥി സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *