ടാറ്റാ ഗ്രൂപ്പ് എയര്‍ലൈനുകള്‍ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ പദ്ധതി

ടാറ്റാ ഗ്രൂപ്പിന്റെ വ്യോമയാന വ്യവസായ രംഗത്തെ പുതിയ തീരുമാനങ്ങള്‍ ചര്‍ച്ചയാകുന്നു. ടാറ്റയ്ക്ക് കീഴിലുള്ള നിലവിലെ നാല് എയര്‍ലൈനുകളും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.എയര്‍ ഇന്ത്യ തിരിച്ചുപിടിച്ച ശേഷമുള്ള ടാറ്റ ഗ്രൂപ്പിന്റെ പുതിയ തീരുമാനമാണിത്. എയര്‍ലൈന്‍ രംഗത്ത് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ ശക്തമാക്കാനാണ് ടാറ്റയുടെ ശ്രമമെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം ടാറ്റയുടെ സിംഗപ്പൂര്‍ കേന്ദ്രമായുള്ള എയര്‍ലൈന്‍ സര്‍വ്വീസായ വിസ്താര ബ്രാന്‍ഡിനെ ഒഴിവാക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ അവയില്‍ ഔദ്യോഗികമായി ഒരു തീരുമാനം കമ്ബനി അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. ടാറ്റയുടെയും വിസ്താരയുടെയും നിലവിലെ പ്രതിനിധികള്‍ ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

നിലവില്‍ ടാറ്റയുടെ കീഴില്‍ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായി നവീകരിക്കാനുള്ള ശ്രമത്തിലാണ്. എയര്‍ലൈന്‍ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായേക്കാവുന്ന ചില തീരുമാനങ്ങളും ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ കീഴില്‍ ഏകദേശം 300 ജോഡി ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 113 എയര്‍ക്രാഫ്റ്റുകള്‍ കൂടി കമ്ബനിയിലേക്ക് എത്തുമെന്ന് എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി കാംപെല്‍ വില്‍സണ്‍ പറഞ്ഞു. ഡിസംബറോടെ 25 എയര്‍ബസ് എസ്‌ഇയും അഞ്ച് ബോയിംഗ് വിമാനങ്ങളും കമ്പനി സേവനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *