സൗദിയില്‍ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ കാലാവധി മൂന്നുമാസമാക്കി

ജിദ്ദ: സൗദിയില്‍ ഏത് ആവശ്യങ്ങള്‍ക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസയുടെ കാലാവധി പരമാവധി മൂന്ന് മാസമാക്കി.നേരത്തേ ആറ് മാസം വരെ തങ്ങാമായിരുന്നു. രാജ്യത്ത് എത്തിയ ശേഷം തങ്ങാനുള്ള കാലാവധിയാണ് മൂന്നുമാസമാക്കിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

യാത്രാ മധ്യേ സൗദിയില്‍ ഇറങ്ങാനും വിമാനത്താവളത്തിന് പുറത്ത് സന്ദര്‍ശനത്തിനും അനുമതി ലഭിക്കുന്ന ട്രാന്‍സിറ്റ് വിസയുടെ സാധുത മൂന്നുമാസവും താമസത്തിന്റെ കാലാവധി 96 മണിക്കൂറാക്കിയും ഭേദഗതി വരുത്തി. ട്രാന്‍സിറ്റ് വിസക്ക് ഫീസില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *