പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല;പ്രതിപക്ഷത്തിന്‍റെ വിജയമെന്ന് വി.ഡി. സതീശന്‍

പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് വി.ഡി.സതീശന്‍. തീരുമാനം പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ധനവകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാല്‍ മരവിപ്പിച്ചാല്‍ പോരെന്നും നടപടി പൂര്‍ണമായി പിന്‍വലിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Sharing

Leave your comment

Your email address will not be published. Required fields are marked *