വിരലടയാളം വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല.2016ലെ ഇത് സംബന്ധിച്ച ചട്ടം ഐടി മന്ത്രാലയം ഭേദഗതി ചെയ്തു.5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല. വിരലടയാളവും മറ്റും പൂര്‍ണമായും വികസിക്കാത്തതിനെ തുടര്‍ന്നാണ് ഇത്. 5 വയസ് തികഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തണം. അല്ലെങ്കില്‍ ആധാര്‍ നിര്‍ജീവമാവും. ഇതിന് ശേഷം 1 വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ നമ്പര്‍ അസാധുവാകും എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഇതിനാണ് ഐടി മന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഇനി ഈ സമയപരിധിക്കുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ റദ്ദാക്കില്ല എങ്കിലും നിര്‍ജീവ അവസ്ഥയിലായിരിക്കും. 15ാമത്തെ വയസിലാണ് രണ്ടാമത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തേണ്ടത്. 5,15 വയസ് കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഇതിനൊപ്പം, അസാധുവാക്കപ്പെട്ട ആധാര്‍ പുനസ്ഥാപിക്കാനുള്ള ഫീല്‍ഡ് പരിശോധനയില്‍ നിന്നും കുട്ടികളെ ഒഴിവാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *