15 മണിക്കൂര്‍ ജോലി;ഡല്‍ഹിയിലെ ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 76 കുട്ടികളെ രക്ഷപ്പെടുത്തി

വടക്കന്‍ ഡല്‍ഹിയിലെ വിവിധ ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 76 കുട്ടികളെ രക്ഷപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനായ സഹയോഗ് കെയര്‍ ഫോര്‍ യുവും നരേലയിലെ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.ഈ കുട്ടികള്‍ക്ക് മികച്ച ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിദിനം 50-100 രൂപ മിനിമം വേതനത്തിലാണ് ജോലി ചെയ്തിരുന്നത്.

9നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 38 പെണ്‍കുട്ടികളും 36 ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍ത്ത് ഡല്‍ഹിയിലെ ബവാനയിലെ പോളിഷിംഗ്, കളിപ്പാട്ടം, ഫാന്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ അപകടകരമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ 15 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായി കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സംഘം വെളിപ്പെടുത്തി. പുറത്തിറങ്ങാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു.

Sharing

Leave your comment

Your email address will not be published. Required fields are marked *