മുദ്രപ്പത്രം അന്വേഷിച്ച്‌ ഇനി അലയണ്ട; സംസ്ഥാനത്ത് ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കുന്നു

സംസ്ഥാനത്തെ എല്ലാ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു.മുദ്രപ്പത്രങ്ങള്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ തുടര്‍ന്നും നിലവിലുണ്ടാകും. എന്നാല്‍, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകളും നടത്താന്‍ കഴിയും എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത.
മാര്‍ച്ച്‌ മാസം മുതല്‍ ഇത് നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കാണ് ഇ-സ്റ്റാമ്ബിങ് സംവിധാന നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇനി ചെറിയ ഇടപാടുകള്‍ക്കുകൂടി ഈ സൗകര്യം ലഭിക്കും.വാടകച്ചീട്ടിനുപോലും ഇ-സ്റ്റാമ്ബിങ് സംവിധാനം ഉപയോഗിക്കാം.

Sharing

Leave your comment

Your email address will not be published. Required fields are marked *