Loading ...

Home charity

ബൈക്ക് ആക്സിഡന്റിൽ ഇരു കാലുകളും ഒടിഞ്ഞ വിനീത് ചികിത്സാ സഹായം തേടുന്നു

കോട്ടയം : ഒന്നരവർഷം മുൻപുണ്ടായ ഒരു ബൈക്ക് ആക്സിഡന്റ് വിനീത് വിഷ്ണുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹത്ത് അപകട സ്ഥലത്തു വച്ചുതന്നെ മരിച്ചു. വിനീതിന്റെ രണ്ട് കാലുകൾക്കും സാരമായ പൊട്ടലുകൾ ഉണ്ടായി. വിഷ്ണുവിന് ആശാരിപ്പണി ആയിരുന്നു. ആക്സിഡന്റിനെ തുടന്ന് ജോലിക്കൊന്നും പോകാൻ പറ്റാതായി. രണ്ട് കാലിനും കൂടെ ഏഴ് ഒാപ്പറേഷൻ നടത്തി. ഇടത്തേക്കാല് വട്ടം ഒടിയുകയും ഞരമ്പ് മുറി‍ഞ്ഞു പോകുകയും ചെയ്തു. ഇടത്തേക്കാലിന് മൂന്ന് തവണ കമ്പിയിട്ടു. എന്നിട്ടും ഈ കാല് പ്രവർത്തനക്ഷമമല്ല. ഒന്നരവർഷം കമ്പിയിടണം.വലത് കാലിന്റെ ഇടുപ്പെല്ലും തുടയെല്ലും ഒടിഞ്ഞു. നിൽക്കാനോ ഇരിക്കാനോ പറ്റില്ല. ഇനി വലത് കാലിന് ഒരു ഒാപ്പറേഷൻ വേണം. വലത് കാലിന്റെ കുഴ എടുത്ത്മാറ്റി ഫൈബറിന്റെ കുഴ വക്കുന്നതാണ് അടുത്ത ഒാപ്പറേഷൻ ഇതിന് ഒന്നരലക്ഷം രൂപ ചിലവ് വരും. ഇപ്പോൾതന്നെ മൂന്ന ലക്ഷം രൂപ കടത്തിലാണീ കുടുംബം. അഛ്ചനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു വിനീത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ പണിക്കിടെ ഷീറ്റ് തലയിൽ വീണ് ഞരമ്പിന് ക്ഷതമേറ്റ് ചികിത്സയിലായിരുന്നു. അച്ഛനും ഒരു ഒാപ്പറേഷൻ വേണം.വിനീതിന്റേയും പിതാവിന്റേയും ചികിത്സയ്ക്കായി കരുണ തേടുകയാണീ കുടുംബം.

വിനീത് വിഷ്ണുവിന്റെ പേരിൽ SBT യില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Vineeth Vishnu VAccount No: 67197507835
IFSC - SBTR0000484
AddressVineeth Vishnu VTahdathiparambil HouseMariyapallyNattakaom PO 686023Kottayam
Phone no: 7736627174

Related News