Loading ...

Home Australia/NZ

ഹമാസിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഓസ്ട്രേലിയ

സിഡ്നി: ഗസ്സയിലെ ഇസ്‍ലാമിക കക്ഷിയായ ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ.ഹമാസി​ന്‍റെ രാഷ്ട്രീയ കക്ഷിയെ അടക്കമായിരിക്കും പട്ടികയില്‍പെടുത്തുക.ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്. ഹമാസി​ന്‍റെ ആശയങ്ങള്‍ തള്ളിയ ഇദ്ദേഹം വിദ്വേഷം ജനിപ്പിക്കുന്ന ആശയങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അറിയിച്ചു. ഹമാസി​ന്‍റെ സൈനിക വിങ്ങിനെ ആസ്ട്രേലിയ നേരത്തേ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബ്രിട്ടന്‍, യു.എസ്, ഇസ്രായേല്‍, കാനഡ എന്നീ രാജ്യങ്ങളും ഹമാസിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ ഹമാസ് രംഗത്തു വന്നു.ഇസ്രായേലിനോടുള്ള ആസ്ട്രേലിയയുടെ വിധേയത്വം വ്യക്തമാക്കുന്ന തീരുമാനമാണിതെന്ന് ഹമാസ് വക്താവ് ഹാസെം ഖാസിം പ്രതികരിച്ചു. നടപടി പ്രാബല്യത്തിലായാല്‍ ഹമാസിന് സാമ്ബത്തിക സഹായം നല്‍കുന്നവര്‍ക്കും പിന്തുണക്കുന്നവര്‍ക്കും 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

തീരുമാനത്തിനെതിരെ ഫലസ്തീന് പിന്തുണ നല്‍കുന്ന ആസ്ട്രേലിയയിലെ നെറ്റ്‍വര്‍ക്ക് രംഗത്തുവന്നു. 15 വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീനികളുടെ ദുരിതം ഇരട്ടിപ്പിക്കുന്ന തീരുമാനമാണിതെന്നായിരുന്നു അവരുടെ പ്രതികരണം. ആസ്ട്രേലിയയുടെ നീക്കത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്തു.

Related News