Loading ...
കോട്ടയം: ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ, വിഭാഗീയതയോ ഇല്ലാതെ കരം കൂപ്പിയും കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും, ഉച്ചത്തില്‍ പ്രഘോഷിക്കുകയും, ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയേഴു വര്‍ഷം പിന്നിടുകയാണ്. നാല് പതിറ്റാണ്ട് പിന്നിടുന്ന സ്നേഹ കാരുണ്യത്തിന്റെ അടയാളമായി വേൾഡ് പീസ് മിഷന്റെ ആസ്ഥാന മന്ദിരം റവ. ഫാ ബോബി ജോസ് കട്ടിക്കാട് കുടമാളൂരിൽ ഉദ്ഘാടനം ചെയ്തു. വേൾഡ് പീസ് സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായ ശ്രീ തോമസ് ചാഴികാടൻ MP, കരുണാഭവൻ മനേജിംഗ് ട്രസ്റ്റി ശ്രീ അൽഫോൻസ് ചുങ്കപുര, സി ഡോ ജോവാൻ ചുങ്കപ്പുര, ശ്രീ അജിമോൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.സി ഡോ ജോവാൻ ചുങ്കപ്പുര, ബിജോയി ചെറിയാൻ, സി. ആർദ്ര , മദർ ജനറൽ, ബഥനി സിസ്റ്റേഴ്സ്, ഡോ. ലിസ്സി സണ്ണി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.