Loading ...

Home charity

പാലിയേറ്റിവ് പരിചരണത്തിന് ഒരു തിലകച്ചാര്‍ത്ത്

2018ലെ പത്മ പുരസ്കാരം കേരളത്തിനു ശുഭവാര്‍ത്തയുമായാണ് എത്തിയത്. സ്ഥാപനവത്​കരിക്കപ്പെട്ട വൈദ്യചികിത്സ മാതൃകകളില്‍ നിന്നുമാറി സാമൂഹിക പരിചരണത്തി​െന്‍റ സ്നേഹവായ്​പിന്​ അംഗീകാരം ലഭിച്ചുവെന്നതിനാല്‍ ഡോ. à´Žà´‚.ആര്‍. രാജഗോപാല്‍ ആദരിക്കപ്പെട്ടതില്‍ എല്ലാവരും സന്തുഷ്​ടരാണ്. വൈദ്യശാസ്ത്രത്തിലെ ക്ലിനിക്കല്‍, സൂപ്പര്‍ സ്പെഷാലിറ്റി തുടങ്ങിയ ഗ്ലാമര്‍മേഖലകളില്‍ നിന്ന് ബോധപൂര്‍വം മാറിയാണ് ഡോ. രാജഗോപാല്‍ ത​​െന്‍റ പ്രവര്‍ത്തനമണ്ഡലം സൃഷ്​ടിച്ചത്.സാന്ത്വന പരിചരണം അഥവാ സാന്ത്വന ചികിത്സ ഇന്ത്യയിലാദ്യം രൂപകല്‍പന ചെയ്തത് ഡോ. രാജഗോപാലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അദ്ദേഹം തുടങ്ങിയ പാലിയേറ്റിവ് മെഡിസിന്‍ യൂനിറ്റ് ഇന്ന് വികസിച്ചു ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലെത്തി. 'പാലിയം ഇന്ത്യ'യുടെ പ്രോ​ഗ്രാമായ തിരുവനന്തപുരം പാലിയേറ്റിവ് ശാസ്ത്ര കേന്ദ്രത്തി​​െന്‍റ ഡയറക്ടറാണ് ഡോ. രാജഗോപാല്‍. പാലിയം ഇന്ത്യ ഇന്ന് ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്ത കേന്ദ്രമായി വികസിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും പാലിയേറ്റിവ് ചികിത്സകേന്ദ്രങ്ങള്‍ തുടങ്ങാനും പ്രവര്‍ത്തനക്ഷമമാക്കാനും അദ്ദേഹത്തി​െന്‍റ സംഘടനക്ക് ഇതിനകം കഴിഞ്ഞു. നിരവധി അന്താരാഷ്​ട്ര ഏജന്‍സികളുമായി നേര്‍ബന്ധം സ്ഥാപിക്കുകവഴി ലോകത്തെമ്ബാടുമുള്ള പാലിയേറ്റിവ് പ്രസ്ഥാനവുമായി സക്രിയമായ ബന്ധം ഉറപ്പാക്കാന്‍ പാലിയം ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.ആസന്നമരണാവസ്ഥയിലെ രോഗികള്‍ക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുക എന്നത് പാലിയേറ്റിവ് മെഡിസി​െന്‍റ പ്രധാന ലക്ഷ്യമാണ്. അപരിഹൃതവും അസഹനീയവുമായ വേദന, അര്‍ബുദം, പുനരധിവാസ ചികിത്സ വേണ്ടിവരുന്ന അംഗപരിമിത രോഗാവസ്ഥകള്‍, മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയും സാന്ത്വന പരിചരണത്തില്‍പെടും. കേരളത്തി​െന്‍റ സാന്ത്വന ചികിത്സനയം സൃഷ്​ടിക്കുന്നതിലും ഇന്ത്യയുടെ നയരൂപവത്​കരണത്തിലും പാലിയം നല്‍കിയ സംഭാവന നിര്‍ണായകമാണ്. സാമൂഹിക പങ്കാളിത്തത്തിലൂടെ വൈദ്യശാസ്ത്രത്തി​െന്‍റ പരിചരണം താഴെത്തട്ടില്‍വരെ എത്തിക്കാം എന്ന് തെളിയിക്കാന്‍ പാലിയം പ്രവര്‍ത്തനങ്ങള്‍ക്കായി. അതിനാല്‍ പത്മപുരസ്കാരം ഡോ. രാജഗോപാല്‍ എന്തുകൊണ്ടും അര്‍ഹിക്കുന്നുവെന്നതില്‍ സംശയം വേണ്ട. പൊതുവില്‍ വൈദ്യശാസ്ത്രത്തി​െന്‍റ സാമൂഹികാടിത്തറ കെട്ടിപ്പടുത്ത ഭഗീരഥന്മാരെ പത്മ പുരസ്കാരങ്ങള്‍ കാണാതെപോകുകയാണ് പതിവ്. അല്ലെങ്കില്‍ ഡോക്ടര്‍മാരായ മേരി പുന്നന്‍ ലൂക്കോസ്, സി.à´’. കരുണാകരന്‍, തങ്കവേലു, ജി.കെ. വാരിയര്‍, ശങ്കരറാം, എസ്.എസ്. ഉണ്ണിത്താന്‍ എന്നിവരെ കാണാതെപോകുന്നതെങ്ങനെ?സാന്ത്വന പരിചരണവും ചികിത്സയും ആധുനിക വൈദ്യശാസ്ത്രത്തിലെ അനുതാപമാര്‍ഗമാണെന്നു കരുതുന്നത് ശരിയല്ല. അര്‍ബുദ പരിചരണം, ജീവിതാന്ത്യ ചികിത്സ എന്നിവയില്‍ ഊന്നല്‍ കൊടുക്കുന്നു എന്നതു ശരിതന്നെ. എന്നാല്‍, സാന്ത്വന ചികിത്സയുടെ ദര്‍ശനം ഇതിലും വിപുലമാണ്. ഹൈദര്‍ വാറിച്ച്‌ രചിച്ച 'ആധുനിക മരണം: വൈദ്യശാസ്ത്രം ജീവിതാന്ത്യത്തെ മാറ്റിയതെങ്ങനെ' (2017) എന്ന പുസ്തകത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. 'വൈദ്യശാസ്ത്രത്തി​െന്‍റ പ്രാപ്യത ഇരട്ടത്തലയുള്ള വാള്‍മുനപോലെയാണ്. ചികിത്സ ഇന്ന് സമാനതകളില്ലാത്ത വ്യവസായമായും രോഗി അസമാനതയുള്ള ഉപഭോക്താവും ആരോഗ്യം അസമാനതയുള്ള വിഭവവുമായി വളര്‍ന്നിരിക്കുന്നു. ലഭ്യത കൂടുന്നതനുസരിച്ച്‌ ഉപഭോഗത്തില്‍ സമ്മര്‍ദമേറുന്നതായാണ് കണ്ടുവരുന്നത്. ഇത് സാധാരണ സാമ്ബത്തിക സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്നു; ചികിത്സരംഗത്തു കാണുന്ന പ്രതിഭാസം ഇലാസ്തികമായ ഡിമാന്‍ഡ് - എന്നാണറിയപ്പെടുന്നത്.'അമേരിക്കയിലും ജപ്പാനിലുമാണ് ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആശുപത്രിക്കിടക്കകള്‍ ഉള്ളത്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ രോഗികള്‍ മരണത്തിന് ആശുപത്രി തിരഞ്ഞെടുക്കുന്നതും ഇവിടെത്തന്നെ. അമേരിക്കയിലെ പഠനങ്ങള്‍ കൂടുതല്‍ വ്യക്തത തരുന്നുണ്ട്. തീവ്രപരിചരണ വിഭാഗങ്ങള്‍ വര്‍ധിച്ചതോതില്‍ ലഭ്യമായ ഇടങ്ങളില്‍ മരണം കൂടുതലായി നടക്കുന്നതും അവിടെത്തന്നെ. അമേരിക്കന്‍ ഇന്‍റന്‍സിവ് പരിചരണത്തില്‍ കിടക്കുന്ന രോഗികളുടെ നില യൂറോപ്യന്‍ ഇന്‍റന്‍സിവ് വിഭാഗത്തിലെ രോഗികളുടെയത്രയും ഗുരുതരമല്ല എന്നും പഠനങ്ങള്‍ കാണിക്കുന്നു. ഇതിനര്‍ഥം വര്‍ധിച്ച ടെക്നോളജിയാല്‍ പ്രവര്‍ത്തിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളില്‍ കിടക്കുന്ന രോഗികള്‍ക്ക് ആവശ്യത്തിലധികം ടെക്നോ-മെഡിസിന്‍ ചുറ്റുപാടില്‍ കഴിയേണ്ടിവരുന്നു എന്നതാണ്. ജപ്പാനില്‍ 78 ശതമാനം പേര്‍ ആശുപത്രിയിലാണ് മരിക്കുന്നത്; ചൈനയിലാകട്ടെ, കേവലം 19ഉം. മരണത്തി​െന്‍റ ആശുപത്രിവത്കരണം നിശിതമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇവാന്‍ ഇല്ലിച്ച്‌ ദശകങ്ങള്‍ക്കു മുമ്ബ് ഇതേക്കുറിച്ച്‌​ ആകുലപ്പെട്ടിട്ടുണ്ട്. 
ആധുനിക ജീവിതം കാണുന്നത് മരണത്തെ ജീവിതത്തി​​െന്‍റതന്നെ അനിവാര്യതയല്ല, മറിച്ച്‌ ശാസ്ത്രത്തി​െന്‍റ പരാജയമായാണ്. വൈദ്യശാസ്ത്രത്തിലുള്ള അതിരുകടന്ന വിശ്വാസം മാത്രമല്ല ഇതിനു പിന്നിലുള്ളത്; സമകാലിക ജീവിതത്തില്‍ മൂന്നു തലമുറക്കാര്‍ ഒന്നിച്ചു ജീവിച്ച്‌ വ്യത്യസ്തഘട്ടങ്ങളിലെ ജീവിതരീതികള്‍ കണ്ടുപഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുകഴിഞ്ഞു. വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന ദുരിതങ്ങളും പെരുമാറ്റവ്യതിയാനങ്ങളും വളര്‍ന്നുവരുന്ന തലമുറയില്‍നിന്ന് മറച്ചുവെക്കപ്പെടുന്ന ദേശങ്ങളില്‍ വാര്‍ധക്യത്തെയും മരണത്തെയും ടെക്നോ-മെഡിസിന്‍ അന്തരീക്ഷത്തിലേക്ക് തള്ളിവിടും എന്നതില്‍ സംശയമില്ല.
ടെക്നോ-മെഡിസിന്‍ പരിപാലനം ഉപ​േഭാക്താവ് അംഗീകരിക്കാന്‍ തയാറായിക്കഴിഞ്ഞാല്‍ ആവശ്യത്തിലധികം ടെക്നോളജി ഉപയോഗിക്കുന്നുണ്ടോ എന്നും ഉപയോഗിക്കുന്ന ടെക്നോളജി ഫലപ്രദവും ആവശ്യമുള്ളതുമാണോ എന്നും കണ്ടെത്താന്‍ നിവൃത്തിയില്ല. ആശുപത്രി ഘടന അതനുവദിക്കുകയുമില്ല. ഇത് തീര്‍ച്ചയായും അനിയന്ത്രിതമായ പണ​െച്ചലവിലേക്ക് നയിക്കുന്നുണ്ട്. സാന്ത്വന ചികിത്സയാകട്ടെ, മനുഷ്യജീവിതാന്ത്യത്തിലേക്ക് ഉണ്ടാകുന്ന ഇത്തരം കടന്നുകയറ്റത്തെ ഒരു കലാപബോധത്തോടെ നേരിടുന്നു. ചികിത്സപദ്ധതിയില്‍ വ്യക്തമായ ഇതരമാര്‍ഗം നിര്‍ദേശിച്ചുകൊണ്ടാണ് പാലിയേറ്റിവ് ശാസ്ത്രം അതി​െന്‍റ ആശയം മുന്നോട്ടുവെക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ സാമൂഹിക ബോധത്തില്‍ നടക്കുന്ന മഹത്തായ വിപ്ലവമായി വേണം സാന്ത്വനചികിത്സയെ കാണാന്‍.മരണത്തി​െന്‍റ ലക്ഷണങ്ങള്‍ കണ്ടെത്താനായാല്‍ കൃത്യമായ ചികിത്സയും നിര്‍ദേശിക്കാനാകും. അന്ന ടവേസ് ത​​െന്‍റ മരണനിര്‍ണയം (Diagnosing Dying) എന്ന ലേഖനത്തില്‍ ഇത് പ്രതിപാദിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ മൂന്നു ഘട്ടങ്ങളായി മരണത്തെ വിഭജിക്കാനാകും. ആദ്യഘട്ടം ദിവസങ്ങള്‍ നീളും; അതിദുര്‍ബലതയും പരിസരബോധം പരിമിതമാകുകയും കൂടുതല്‍ സമയം ഉറക്കത്തില്‍ ചെലവാക്കുകയും ഭക്ഷണത്തോട് വിരക്തിയും മരണത്തോടടുക്കുന്ന വ്യക്തിയുടെ ആദ്യ അനുഭവങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ ഡോക്ടര്‍ വേണമെന്നില്ല, ശ്രദ്ധാലുവായ ഏതൊരാള്‍ക്കും അതു കഴിയും. അടുത്ത ഘട്ടങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതിനാല്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍, നഴ്സ് തുടങ്ങിയവരുടെ സഹായം ആവശ്യമാണ്. ചുരുക്കത്തില്‍ പല മരണങ്ങളും പ്രവചിക്കാനാകും എന്നതിനാല്‍ ബന്ധുക്കളുമായി ചര്‍ച്ചചെയ്തു തുടര്‍ചികിത്സ ആസൂത്രണം ചെയ്യാന്‍ പാലിയേറ്റിവ് മെഡിസിന്‍ പ്രേരിപ്പിക്കുന്നു.പാലിയേറ്റിവ് മെഡിസിന്‍ മുന്നോട്ടു​െവക്കുന്ന മറ്റൊരാശയം ദേഹവിയോഗം ചികിത്സയുടെ ഭാഗമാക്കുക എന്നതാണ്. രോഗിക്കും ബന്ധുക്കള്‍ക്കും വ്യക്തതയുള്ള പല സങ്കല്‍പങ്ങളും മരണത്തെപ്പറ്റിയുണ്ട്. ഇത് ശാസ്ത്രീയമായി കണ്ടെത്തി ചികിത്സപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണിവിടെ. വിദേശത്തുനിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, രോഗിക്കും ബന്ധുക്കള്‍ക്കും മരണത്തെക്കുറിച്ചുള്ള അവരുടെ താല്‍പര്യങ്ങള്‍ തീവ്രപരിചരണ വിഭാഗത്തില്‍പോലും നടപ്പാക്കാനാകും എന്നാണ്. രോഗികളുടെ ആഗ്രഹങ്ങളില്‍ പ്രധാനം ചികിത്സകരില്‍ വിശ്വാസവും ആശ്വാസവും കണ്ടെത്താനാകണം എന്നും ജീവിക്കാനുള്ള സാധ്യത ഇല്ലാതായാല്‍ അനാവശ്യമായ ജീവന്‍ നിലനിര്‍ത്തല്‍ മാര്‍ഗങ്ങള്‍ വഴി മരണത്തെ ദീര്‍ഘിപ്പിക്കരുത് എന്നുമാണ്. ജീവിതാന്ത്യത്തില്‍ വേണ്ട തയാറെടുപ്പുകള്‍ക്ക് സഹായിക്കണം എന്ന് 44 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. ഇതില്‍ പ്രധാനം കഴിഞ്ഞ ജീവിതത്തെക്കുറിച്ചുള്ള പരിചിന്തനം, സംഘര്‍ഷങ്ങള്‍ പരിഹരിക്കല്‍, യാത്രചൊല്ലല്‍ എന്നിവയാണ്.ബന്ധുക്കള്‍ക്കും മരണസമയത്തു യാത്രചൊല്ലാനുണ്ടാകണം എന്നാഗ്രഹമുണ്ടാകും. ഇതിനു തടസ്സമായി നില്‍ക്കുന്നത്, അവരോടൊത്തു സമയം ചെലവിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ സമയം കണ്ടെത്തുകയോ താല്‍പര്യം കാട്ടുകയോ ചെയ്യുന്നില്ല എന്നതാണ്. ബന്ധുക്കളുമായി ചര്‍ച്ചനടന്നാല്‍ത്തന്നെ ചര്‍ച്ചയുടെ 71 ശതമാനം സമയം ഡോക്ടറോ ചര്‍ച്ചക്കെത്തുന്ന ആരോഗ്യപ്രവര്‍ത്തകരോ കവര്‍ന്നെടുക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്രകാരം ചര്‍ച്ചാവേളയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനാല്‍ ആശയവിനിമയം നടന്നതായി അവര്‍ക്ക് ​േതാന്നുകയുമില്ല. മരണവുമായി പൊരുത്തപ്പെടാനുള്ള സമയവും ആശയങ്ങള്‍ തുല്യപങ്കാളിത്തത്തോടെ കൈമാറാനുള്ള അവസരവും ലഭിക്കേണ്ടത് രോഗിയുടെയും ബന്ധുക്കളുടെയും അവകാശമായി പാലിയേറ്റിവ് മെഡിസിന്‍ കരുതുന്നു.

Related News