Loading ...

Home charity

നാട്ടുകാരെ പറ്റിക്കുന്ന ഗ്‌ളാമര്‍ ദേരയല്ലിത്, വഴിയോരത്ത് പാവങ്ങളെ സേവിക്കുന്ന അസാധാരണ ദേര

ന്യൂഡല്‍ഹി. സാധാരണ കേട്ടുപരിചയിച്ച ദേരയല്ലിത്. ഡല്‍ഹിയിലെ വീര്‍ ജി കാ ദേര എന്ന സംഘം പ്രതിദിനം 2500 ഓളം വീടില്ലാത്തവര്‍ക്ക് ഭക്ഷണമൊരുക്കുകയും നാനൂറു മുതല്‍ അഞ്ഞൂറുവരെ രോഗികളെ ദിവസവും പരിചരിക്കുകയും ചെയ്യുന്നു. എല്ലാദിവസവും രാവിലെ ഏഴിന് ദേര സന്നദ്ധപ്രവര്‍ത്തകര്‍ ഡല്‍ഹി ഗുരുദ്വാര സിസിഗഞ്ചിലും മറ്റ് ആറിടങ്ങളിലുമായി വീടില്ലാത്തവരുടെ ആരോഗ്യ പരിചരണത്തിനായി നിരക്കും. മുന്നൂറുമുതല്‍ നാനൂറുവരെ സേവകര്‍ വിവിധഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധനയും പരിചരണവും നടത്തുന്നത്.
വിരമിച്ച ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പരേതനായ ത്രിലോചന്‍ സിംങാണ് 1989ല്‍ ഈ സേവന പരിപാടി ആരംഭിക്കുന്നത്. മ്യാന്‍മാറില്‍ 1937ല്‍ ജനിച്ച അദ്ദേഹം തൊഴില്‍ തേടി ഡല്‍ഹിയിലെത്തുകയും ജോലി നേടി പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിരമിക്കുകയുമായിരുന്നു
ദേര ഇപ്പോള്‍ നയിക്കുന്നത് ഇദ്ദേഹത്തിന്റെ മക്കളായ റിട്ട. ബ്രിഗേഡിയര്‍ പ്രേജിത് സിംങ് പനേസര്‍, സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന കമാല്‍ജിത് സിംങ് എന്നിവരാണ്. ഡോക്ടര്‍മാരായ താഹിര്‍,à´¡à´¿.സി.അഗര്‍വാള്‍ എന്നിവര്‍ക്ക് ഒപ്പം à´ˆ സഹോദരന്മാര്‍ അവരുടെ സേനയുമായി എല്ലാദിവസം ഒരുമണിക്കൂറിലേറെ ഫുട്പാത്തിലിരുന്നാണ് സേവനം നടത്തുന്നത്. ഇതിനെ ഒരു ദൗത്യമായാണ് തങ്ങള്‍ കാണുന്നതെന്ന് ഇവര്‍ പറയുന്നു. 
ദയനീയാവസ്ഥയിലുള്ള നിരവധിപേര്‍ക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുന്നുണ്ടെന്ന് മരുന്നുവയ്‌ക്കേണ്ടവരുടെ മുറിവുകള്‍ വൃത്തിയാക്കുന്ന ജോലിക്കിടെ
ബ്രിഡേഗിയര്‍ പ്രേംജിത്‌സിംങ് പറഞ്ഞു. പണത്തിനല്ല ദയയ്ക്കും കാരുണ്യത്തിനും മാത്രമേ ഈ പ്രസ്ഥാനത്തെ നയിക്കാനാവൂ. ദുര്‍ഗന്ധം വമിക്കുന്നരായിരിക്കാം പക്ഷേ അവരെ ഞങ്ങള്‍ മടിയില്ലാതെ പരിചരിക്കുകയാണ്. സിംങ് പറഞ്ഞു. ചായയും ആവശ്യമള്ളവര്‍ക്ക് രണ്ടു ചപ്പാത്തിയും ചോറും പരിപ്പുകറിയും നല്‍കുന്നുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ പാഴ്ത്തടികള്‍ ഉപയോഗിച്ചാണിത് പാകം ചെയ്യുന്നതും ആവശ്യാനുസരണം പലയിടങ്ങളില്‍ എത്തിക്കുന്നതും. അനാഥശവശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനും സംഘം സഹായം ചെയ്യുന്നുണ്ട്. പലയിടത്തുനിന്നും പണം നല്‍കാമെന്ന വാഗ്ദാനം ലഭിച്ചുവെങ്കിലും തങ്ങള്‍ അതു കൈപ്പറ്റാറില്ലെന്ന് ഇവര്‍ പറയുന്നു.
വീര്‍ജി കാ ദേര തങ്ങളുടെ സേവനത്തിനായി ഭൂമി പാട്ടത്തിനെടുത്ത്കൃഷി ചെയ്യുന്നുണ്ട്. അവിടെ നെല്ലും ഗോതമ്പും ബജ്‌റയും കടുകും കൃഷി നടത്തുന്നുണ്ട്. വിളകളുടെ അവശിഷ്ടങ്ങള്‍ കാലികള്‍ക്കുനല്‍കി വാങ്ങുന്ന പാല്‍ ആണ് ചായഉണ്ടാക്കി വിതരണം ചെയ്യുന്നത്. അഞ്ച് വൃദ്ധസദനങ്ങള്‍ സംഘം നടത്തുന്നുണ്ട്. 65കിടക്കകളുളള ഒരു ആശുപത്രി ദശരഥപുരിയില്‍ ദേര നടത്തുന്നു.
2010ല്‍ മരണം വരെ എല്ലായ്‌പ്പോഴും ഗുരുദ്വാരകള്‍ ശുചീകരിച്ചിരുന്ന വീര്‍ജിയെ ചൂല്‍ധാരിയായ വീര്‍ജി എന്ന് നാട്ടുകാര്‍ വിളിച്ചിരുന്നു. വീര്‍ജി ത്രിലോചന്‍ സിംങ് മരിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയോഗം തുടരുകതന്നെയാണ്.കടപ്പാട്. ദി ട്രിബ്യൂണ്‍

Related News