Loading ...

Home health

പനിക്കെതിരെ മുന്‍കരുതല്‍

മഴക്കാലം പലതരം പനികളുടെയും കാലമാണ്.  സാധാരണ പനിയും  ഡെങ്കിപ്പനി, എച്ച്1 എന്‍1 എന്നിവയുമാണ്  ഇപ്പോള്‍ കണ്ടുവരുന്നത്. എലിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയും മഴക്കാലത്ത് കാണാറുണ്ടെങ്കിലും ഇത്തവണ അത്ര വിപുലമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശുചിത്വം, ചികിത്സ എന്നിവയുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധപുലര്‍ത്തിയാല്‍ അപകടം ഒഴിവാക്കാം.  

ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ ഇനങ്ങളില്‍പ്പെട്ട കൊതുകുകളാണ് ഇത് പരത്തുന്നത്. ശക്തമായ പനി, ശരീരവേദന, പേശിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. നേരത്തെയുള്ള ചികിത്സയും വിശ്രമവും രോഗം വേഗം ശമിക്കുന്നതിന് സഹായിക്കുന്നു.  പനി, ദേഹത്ത് രക്തം പൊടിയുന്ന പാടുകള്‍, കണ്ണിനുപിന്നില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍.  

എച്ച്1 എന്‍1

എച്ച്1 എന്‍1 പനിയെക്കുറിച്ച് ആരോഗ്യം പംക്തിയില്‍ അടുത്തിടെ ചര്‍ച്ച ചെയ്തതാണ്. വീണ്ടും ഇതു വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്. എച്ച്1 എന്‍1 എന്ന വൈറസ് പരത്തുന്ന പനിയാണ് എച്ച്1 എന്‍1 പനി.
ജലദോഷത്തിന്റെതുപോലെയുള്ള  തുമ്മലും ചീറ്റലുമുള്ള പനിയാണിത്.  സാധാരണ ജലദോഷത്തിന്റെ അതേ ലക്ഷണങ്ങള്‍തന്നെയാണ് എച്ച്1 എന്‍1 പനിക്കും പൊതുവെ കണ്ടുവരുന്നത്.   തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ രോഗം കടുത്താല്‍ മാത്രം നെഞ്ചുവേദന, ശ്വാസംമുട്ട്, കഫത്തില്‍ രക്തം എന്നിവയും കൈകാലുകളില്‍ ചെറുതായി നീലനിറം എന്നീ അസാധാരണ ലക്ഷണങ്ങളും കണ്ടേക്കാം. കടുത്ത രോഗബാധ വര്‍ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം.ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി.  മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യവകുപ്പ് അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ.എച്ച്1 എന്‍1 പനിയാണോ എന്ന് എളുപ്പം തിരിച്ചറിയാന്‍ എല്ലാ ആശുപത്രികള്‍ക്കും സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാവര്‍ക്കും  à´Ž ബി സി ഗൈഡ്ലൈന്‍  എന്ന പേരില്‍ ലക്ഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പരിശോധന ഇല്ലാതെ തന്നെ എളുപ്പം പനി തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും.വിശ്രമമാണ് പ്രധാനം. ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം.  എളുപ്പം ദഹിക്കുന്ന ഭക്ഷണമാണു കഴിക്കേണ്ടത്. പ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാന്‍ കഞ്ഞിവെള്ളം കുടിക്കണം.  ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് ഗുണവും രുചിയും കൂട്ടി കഴിക്കാം.  വിറ്റാമിനുകള്‍ അടങ്ങിയ നാട്ടില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും കഴിക്കാം.ചിക്കുന്‍ഗുനിയ

ഇതും ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ്. കടുത്ത പനി, സഹിക്കാനാവാത്ത സന്ധിവേദന എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. പലപ്പോഴും രോഗി വേദനമൂലം നടക്കാന്‍തന്നെ ബുദ്ധിമുട്ടും. മിക്കവാറും സന്ധ്യയോടെയാണ് ചിക്കുന്‍ഗുനിയയുടെ പനി തുടങ്ങുക. ചിക്കുന്‍ഗുനിയ മരണകാരണമായ രോഗമല്ല. പക്ഷേ, ഇതു വന്നാലുള്ള ശാരീരികാസ്വസ്ഥത വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ധാരാളം വെള്ളംകുടിക്കുക, പൂര്‍ണമായും കിടന്ന് വിശ്രമിക്കുക എന്നിവയാണ് രോഗം ഭേദപ്പെടാനുള്ള വഴി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനിരോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാണ്. 

എലിപ്പനി

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രംകലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. 
ശക്തമായ പനി, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. ഇവ രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.   പനിയുടെ ലക്ഷണം കണ്ടാലുടന്‍ ചികിത്സ തേടണം. സ്വയംചികിത്സ ആപല്‍ക്കരമാണ്. തൊഴില്‍-ജീവിത ചുറ്റുപാടുകളെക്കുറിച്ച് ഡോക്ടറോടു പറയുന്നത് ശരിയായ രോഗനിര്‍ണയത്തിനു സഹായിക്കും.ശുചിത്വം പ്രധാനം

മഴക്കാലരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്.  ശുദ്ധജലം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്തവിധത്തില്‍ മൂടിവയ്ക്കുക. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ശക്തമായ പനിയും മറ്റും ഉള്ളപ്പോള്‍ കഞ്ഞിപോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. ശക്തമായ ചുമ, തുമ്മല്‍ ഉള്ളവര്‍ à´† സമയം ടൌവല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നത് രോഗാണുബാധ മറ്റുള്ളവരിലേക്കു പടരുന്നതു തടയും.മഴക്കാലം വരുന്നതിനുമുമ്പ് വീടും പരിസരവും ശുചീകരിച്ചാല്‍  പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം. ശുദ്ധജല ശ്രോതസ്സുകളായ കിണറുകളും കുളങ്ങളും ഭിത്തികെട്ടി സംരക്ഷിക്കുക, കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുക, മലിനജലം കെട്ടിനില്‍ക്കുന്നതു തടയുക,വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കാന്‍ കീടനാശിനികള്‍ ഉപയോഗിക്കുക,ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ മുട്ടവിരിഞ്ഞ് പൂര്‍ണവളര്‍ച്ചയെത്താന്‍ ഏഴുദിവസംവേണം. മഴമൂലമോ അല്ലാതെയോ തീരെ ചെറിയ അളവില്‍പ്പോലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടുപെരുകുന്നത്. ആഴ്ചയിലൊരിക്കല്‍ കൊതുക് മുട്ടയിട്ടുപെരുകാനിടയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാന്‍ സാധിച്ചാല്‍ ഡെങ്കിപ്പനി പടരുന്നത് പൂര്‍ണമായും തടയാം. 
തോട്ടങ്ങളില്‍ ജോലിക്കുപോകുന്നവര്‍ കൊതുകിനെ അകറ്റുന്നതിനുതകുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക. കഴിവതും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
വായുവിലൂടെയാണ് എച്ച്1 എന്‍1 രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്കു കാരണമാകാം. പനി എളുപ്പം മാറുന്നതിനുമാത്രമല്ല, പകരാതിരിക്കാനും കൂടിയാണ് പനിയുള്ളവര്‍ പുറത്തുപോകാതെ വീട്ടില്‍ വിശ്രമിക്കണമെന്നു പറയുന്നത്. à´Žà´šàµà´šàµ1 എന്‍1 പനിയള്ളവര്‍ ആശുപത്രികളോ മറ്റ് തിരക്കേറിയ സ്ഥലങ്ങളോ സന്ദര്‍ശിക്കുന്നവരും മാസ്ക് ഉപയോഗിക്കുക, ശ്വാസകോശസംബന്ധമായ അസുഖം ഉള്ളവരുമായി രോഗികള്‍ സമ്പര്‍ക്കം ഒഴിവാക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക, രോഗി പുറത്തുപോവുമ്പോള്‍ മാസ്ക് ധരിക്കുക, രോഗിയുടെ കുടുംബാംഗങ്ങള്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.പൊതുജനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംശയദുരീകരണത്തിന്  ദിശ എന്ന പേരില്‍ ഹെല്‍പ്ലൈനും പ്രവര്‍ത്തിക്കുന്നു.  ഫോണ്‍ 0471 2552056.  ബിഎസ്എന്‍എല്‍, റിലയന്‍സ്, ഐഡിയ സര്‍വീസുകളില്‍നിന്ന് 1056 എന്ന ടോള്‍ ഫ്രി ഹെല്‍പ്ലൈനിലേക്കും വിളിക്കാം.ആരോഗ്യവകുപ്പിന്റെ à´‚à´‚à´‚.റവ.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റിലും വിശദമായ വിവരം ലഭ്യമാണ്. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അമര്‍ ഫെറ്റില്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍, എച്ച്1 എന്‍1


Related News