Loading ...

Home health

ഗർഭിണികൾ ശ്രദ്ധിക്കുക...

ഗർഭിണികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനേയും ആരോഗ്യവതിയായ അമ്മയേയും നമുക്കു ലഭിക്കുന്നു. ഗർഭകാലം 280 ദിവസമാണ്. മാസമുറ കൃത്യമായി വരുന്നവരിൽ അവസാന മാസമുറ തുടങ്ങിയ തീയതി മുതൽ 9 മാസവും 7 ദിവസവും കൂട്ടിയാൽ പ്രസവത്തീയതി ലഭിക്കും. മാസമുറ വരാതെയായാൽ അധികം താമസിക്കാതെ ഡോക്ടറെ കണ്ട് സാധാരണ ഗർഭം ആണെന്ന് ഉറപ്പ് വരുത്തണം.

ആദ്യ തവണ ഡോക്ടറെ കാണുമ്പോൾ ഗർഭിണിയുടെയും കുടുംബത്തിന്റെയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കും. മരുന്നുകൾ കഴിക്കുന്നവർ, പുകവലി, അംഗവൈകല്യം, ബുദ്ധിമാന്ദ്യം, മുതലായവ, തൂക്കം, ഉയരം, ദേഹപരിശോധന, രക്‌തസമ്മർദം, രക്‌തവും മൂത്രവും പരിശോധന എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്.

അൾട്രാസൗണ്ട് പരിശോധന ഈ സമയത്ത് ചെയ്യുന്നത് കൃത്യമായ പ്രസവത്തീയതി കണ്ടുപിടിക്കാൻ ഉപകരിക്കും, പ്രത്യേകിച്ച് മാസമുറ ക്രമമായി വരാത്തവർക്കും, അവസാന മാസമുറയുടെ തീയതി അറിയാത്തവർക്കും. മാത്രമല്ല, ഒന്നിലധികം കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ ഉണ്ടോ എന്നും അറിയാൻ സാധിക്കും. ഗർഭപാത്രത്തിലും അണ്ഡാശയത്തിലുമുള്ള മുഴകളും ഈ സമയത്തു മാത്രമേ കൃത്യമായി കാണാൻ പറ്റുകയുള്ളു.

ഭക്ഷണക്രമം 

ഓക്കാനവും ഛർദ്ദിയും 70 ശതമാനം സ്ത്രീകളിലും ഈ സമയത്ത് കാണുന്നു. ഡോക്ടർ അതിനുതകുന്ന ആഹാരക്രമം നിർദ്ദേശിക്കും. മാത്രമല്ല, ഗർഭം നിലനിർത്തുന്നതിന് ആവശ്യമായ പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ കൊണ്ട് കുടലിൽ പല വ്യതിയാനങ്ങളും ഉണ്ടാകും. ഗ്യാസ്, എരിച്ചിൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുണ്ടാവും. അതിനാൽ, ഭക്ഷണക്രമത്തിൽ വ്യതിയാനം വേണം. കുറേെൾ ആഹാരം ഇടവിട്ടിടവിട്ട് കഴിക്കുക. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. 810 ഗ്ളാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശുചിത്വം, വ്യായാമം 

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും രണ്ടു നേരം കുളിക്കുന്നതും ഗർഭകാലത്തുണ്ടാകുന്ന അമിത വിയർപ്പിൽ നിന്ന് മോചനം നൽകും. മൂലയൂട്ടൽ കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും കിട്ടുന്ന പ്രയോജനവും എങ്ങനെ മുലയൂട്ടാമെന്നും പറഞ്ഞു മനസിലാക്കാം. പങ്കാളിയേയും ഗർഭകാല ശുശ്രൂഷയിലും പ്രസവവേദനയിലും പങ്കാളിയാക്കുക.

പ്രശ്നങ്ങളില്ലാത്ത ഗർഭമാണെങ്കിൽ വ്യായാമം ചെയ്യുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. വ്യായാമം ഛർദ്ദി, നടുവേദന, മസിൽ ഉരുണ്ടു കൂടുക, രക്‌തസമ്മർദ്ദം, ഡയബറ്റിസ് ഇവ കുറയ്ക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ സിസേറിയന്റെ തോതു കുറയ്ക്കാൻ പറ്റുന്നു. മാത്രമല്ല പ്രസവവേദനയെ മന:സാന്നിധ്യത്തോടെ അഭിമുഖീകരിക്കാനും സാധിക്കുന്നു.

പരിശോധനകൾ 

ജനിതക തകരാറുകൾ കണ്ടുപിടിക്കാനായി 1113 ആഴ്ചയിൽ അൾട്രാസൗണ്ട് സ്കാനും പ്രത്യേക രക്‌ത പരിശോധനയും ആവശ്യമാണ്. ടെറ്റനസ് അണു ബാധയുണ്ടാകാതിരിക്കാൻ 2 കുത്തിവയ്പ്പുകൾ 46 ആഴ്ച അകലത്തിൽ എടുക്കണം. സാധാരണ ഗർഭം 7 മാസം വരെ മാസത്തിൽ ഒരു പ്രാവശ്യവും 9 മാസം വരെ രണ്ടാഴ്ചയിൽ ഒരിക്കലും അവസാന മാസം ആഴ്ചയിലൊരിക്കലും ഡോക്ടറെ കാണണം.

ഗർഭധാരണത്തിന് ഒരു മാസം മുൻപ് തുടങ്ങുന്ന ഫോളിക് ആസിഡ് എന്ന വൈറ്റമിൻ ആദ്യത്തെ 12 ആഴ്ച വരെ കഴിക്കുക. ടിഎസ്എച്ച് എന്ന തൈറോയിഡ് ഹോർമോണിന്റെ അളവ് ആദ്യത്തെ 12 ആഴ്ച രണ്ടിനും അതിനു ശേഷം മൂന്നിനും കുറവായിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഇതു പ്രധാനമാണ്. 16 ആഴ്ചയാകുമ്പോൾ ഓക്കാനവും ഛർദ്ദിയും നിൽക്കുന്നു. ആ സമയത്ത് അയൺ, കാത്സ്യം, വൈറ്റമിൻ ഗുളികകൾ തുടങ്ങാം.

18– 20 ആഴ്ചയിലാണ് അംഗവൈകല്യങ്ങൾ ഉണ്ടോ എന്നറിയാനുള്ള സ്കാൻ ചെയ്യുന്നത്. കുഞ്ഞിന് ഗുരുതരമായ അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ പോലും 20 ആഴ്ച കഴിഞ്ഞാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. ഈ സമയത്ത് കുഞ്ഞിന്റെ ചലനങ്ങൾ അമ്മയ്ക്ക് മനസ്സിലായി തുടങ്ങും. പ്രസവകാലത്ത് 1012 കിലോഗ്രാം ഭാരം അമ്മയ്ക്കു കൂടുന്നു.

പ്രമേഹം 

24 ആഴ്ചയാകുമ്പോൾ ഗർഭസമയത്തുണ്ടാകുന്ന ഡയബറ്റിസ് ഉണ്ടോ എന്നറിയാനുള്ള പരിശോധന ഗ്ളൂക്കോസ് കുടിച്ചശേഷം ചെയ്യുന്നു. രക്‌തത്തിൽ ഗ്ളൂക്കോസിന്റെ അളവു കൂടിയാൽ ആഹാരക്രമീകരണം, വ്യായാമം ഇവ മൂലം ഗ്ളൂക്കോസിന്റെ അളവ് കുറഞ്ഞില്ലെങ്കിൽ മാത്രം ഇൻസുലിൻ എടുക്കേണ്ടിവരും. അങ്ങനെ ചെയ്തില്ലെങ്കിൽ കുഞ്ഞിന് പല പ്രശ്നങ്ങളും ഉണ്ടാകും. ഇതിൽ പ്രധാനപ്പെട്ടവ കുഞ്ഞിന്റെ അമിത ശരീര വളർച്ച, ജനനശേഷമുള്ള ശ്വാസതടസ്സം, ഫിറ്റ്സ്, മഞ്ഞപ്പിത്തം എന്നിവയാണ്.

രക്‌തഗ്രൂപ്പ് 

അമ്മയുടെ രക്‌തഗ്രൂപ്പ് ഝമ ൽഫ ഉം അച്ഛൻ ഝമ+ൽഫ ഉം ആണെങ്കിൽ ഗർഭം 28 ആഴ്ച ആകുമ്പോൾ കുഞ്ഞിന് മഞ്ഞപ്പിത്തവും മറ്റ് അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ അമ്മയ്ക്ക ആന്റി ഡി ഇമ്മ്യൂണോഗ്ളോബുലിൻ ഇൻജക്ഷൻ എടുക്കണം അടുത്ത ഡോസ് ജനിച്ച കുഞ്ഞ് ഝമ+ൽഫ ആണെങ്കിൽ പ്രസവം കഴിഞ്ഞ് 72 മണിക്കൂറിനകം എടുക്കണം.

ശ്രദ്ധിക്കേണ്ടത് 

28 ആഴ്ച കഴിഞ്ഞാണ് കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അമിത രക്‌തസമ്മർദ്ദം, ഡയബറ്റിസ്, കുഞ്ഞിന്റെ വളർച്ചക്കുറവ് മുതലായവ കാണപ്പെടുന്നു. ഈ സമയത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ ഡോക്ടറെ കണ്ട് എല്ലാം ശരിയായ നിലയിലാണെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വളരെ നേരത്തെ പരിഹരിക്കാനാകും. ഈ സമയത്ത് കുഞ്ഞിന്റെ വളർച്ച അറിയാനുള്ള സ്കാൻ ചെയ്യുന്നത് നല്ലതായിരിക്കും.

ഗർഭകാലത്തുണ്ടാകുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കണം. അവയെപ്പറ്റി ഗർഭിണിയെ പറഞ്ഞു മനസ്സിലാക്കേണ്ടതും ഡോക്ടറെ ഉടൻ സമീപിക്കേണ്ടതുമാണ്. തലവേദന, വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായുണ്ടാകുന്ന വേദന, കാഴ്ച കുറയൽ, ഛർദ്ദി, പനി, അടിവയർ വേദന, രക്‌തസ്രാവം, വെള്ളം പൊട്ടിപോവുക, വിട്ടുവിട്ടുള്ള അടിവയർ വേദന ഇവയാണ് ലക്ഷണങ്ങൾ. പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഗർഭത്തിൽ പ്രസവവേദന സ്വാഭാവികമായി വന്നില്ലെങ്കിൽ തീയതി കഴിയുന്നതു വരെ കാത്തിരിക്കുക. സിസേറിയന്റെ തോത് ഇതു മൂലം കുറയ്ക്കാനാകും. നാളിനും മുഹൂർത്തിനും വേണ്ടി ഡോക്ടറെ ബുദ്ധിമുട്ടിക്കാതിരുക്കുക. സമയമാകുമ്പോൾ കുഞ്ഞ് താനെ പുറത്ത്വരും. ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയാണെല്ലോ 10 മാസം പ്രയത്നിച്ചതും.

ഡോ. à´—à´¿à´°à´¿à´œ ഗുരുദാസ് 
സീനിയർ കൺസൾട്ടന്റ്, കിംസ് ആശുപത്രി, തിരുവനന്തപുരം.

Related News