Loading ...

Home health

ഗൗണും മാസ്കും ഗ്ലൗസും ധരിച്ച്‌ മണിക്കൂറുകളോളം; ആരോഗ്യപ്രവര്‍ത്തകരില്‍ ചര്‍മ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു

കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന ഗൗണുകളും മാസ്കുകളും ഗുരതരമായ ചര്‍മ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ചൈനീസ് ഗവേഷകര്‍. മാസ്ക്, ഗോഗള്‍സ്, മുഖാവരണം, ഗൗണ്‍, മാസ്ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് (personal protective equipment-PPE) ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത്.

ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

ചൈനയിലെ 161 ആശുപത്രികളിലെ 4,308 ഓളം ആരോഗ്യപ്രവര്‍ത്തകരെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. കോവിഡ് കാലത്ത് 8 മുതല്‍ 12 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. ഇത്രയും സമയം പിപിഇ യും ധരിക്കുന്നുണ്ട്. à´ªà´ à´¨à´¤àµà´¤à´¿à´¨àµà´±àµ† ഭാഗമായ ആരോഗ്യപ്രവര്‍ത്തകരില്‍ 42.8 ശതമാനം പേരും ചര്‍മ പ്രശ്നങ്ങള്‍ നേരിട്ടതായി പഠനത്തില്‍ പറയുന്നു.

ഉപകരണങ്ങളുടെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകള്‍, ചര്‍മത്തില്‍ ഈര്‍പ്പം നിറഞ്ഞുണ്ടാകുന്ന ക്ഷതം, തൊലി അടര്‍ന്നു പോകുക തുടങ്ങി പ്രധാനമായും മൂന്ന് തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളാണ് പിപിഇയിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്നത്.

മണിക്കൂറുകളോളം ഉപകരണങ്ങള്‍ ധരിക്കുന്നത് മൂലം ശരീരം അമിതമായി വിയര്‍ക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.BEST PERFORMING STORIES: [NEWS] [NEWS] [NEWS]

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംരക്ഷണ ഉപകരണങ്ങള്‍ കാരണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന പരിക്കുകളില്‍ വ്യത്യാസമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

ആരോഗ്യ പ്രവര്‍ത്തകരില്‍ മുഖത്ത് മൂക്കിന്റെ പാലം, കവിള്‍, ചെവി, നെറ്റി എന്നിവിടങ്ങളിലാണ് കൂടുതലായും പരിക്കേല്‍ക്കുന്നത്.

മാസ്കിന്റെ വള്ളികള്‍ ചെവിക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും. മുഖാവരണവും സര്‍ജിക്കല്‍ ക്യാപ്പും നെറ്റിയില്‍ ഏറെ നേരം അമര്‍ന്നിരിക്കുന്നത് പരിക്കുണ്ടാക്കും. ഇത് ദിവസങ്ങളോളം തുടരുന്നതോടെ വലിയ പരിക്കുകളുണ്ടാകും.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പുരുഷ ആരോഗ്യപ്രവര്‍ത്തകരിലുണ്ടാകാന്‍ കാരണം, പുരുഷന്മാര്‍ക്ക് വിയര്‍പ്പ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നത് തന്നെ.

Related News