Loading ...

Home health

കൊവിഡിന് പുതിയ ആറ് രോഗലക്ഷങ്ങള്‍ കൂടി; പട്ടിക വിപുലപ്പെടുത്തി യുഎസ് വിദഗ്ധര്‍

കൊറോണ വൈറസ് പിടിപ്പെട്ടവരില്‍ പ്രകടമാകുന്ന രോഗലക്ഷണങ്ങളുടെ പട്ടിക നവീകരിച്ചു അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള്‍. പുതിയതായി ആറു ലക്ഷണങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതും കൊറോണ വൈറസിന്റെ രോഗലക്ഷങ്ങള്‍ ആയേക്കാമെന്ന സൂചനയാണ് സിഡിസി നല്‍കുന്നത്.തണുപ്പ് അനുഭവപ്പെടുന്നത്, വിറയല്‍, പേശി വേദന, തലവേദന, തൊണ്ടവേദന, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടുന്നത് എന്നിവയാണ് പുതിയതായി കണ്ടെത്തിയ രോഗലക്ഷണങ്ങള്‍. നേരത്തെ പനി, ചുമ, ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണമായി കരുതിയിരുന്നത്.കൊറോണ പിടിപെട്ട ആളുകള്‍ക്ക് നിരവധി രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. à´¨àµ‡à´°à´¿à´¯ ലക്ഷണങ്ങള്‍ മുതല്‍ കഠിനമായ രോഗം വരെ ചിലരില്‍ കണ്ടേക്കാം. വൈറസ് പിടിപെട്ടു 2-14 ദിവസത്തിന് ശേഷം à´ˆ ലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കാമെന്നും സിഡിസി വെബ്സൈറ്റില്‍ പറയുന്നു.ആശുപത്രി സേവനം ഉടന്‍ ലഭ്യമാക്കേണ്ട സാഹചര്യവും വ്യക്തമാക്കിയിട്ടുണ്ട്. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന, നെഞ്ചിലെ മര്‍ദ്ദം, മുഖം/ ചുണ്ടുകള്‍ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണം. രോഗലക്ഷണങ്ങള്‍ ഇതു മാത്രമല്ലെന്നും രോഗികള്‍ക്ക് പല വിധത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും സിഡിസി പറയുന്നു.ജലദോഷം അപൂര്‍വം à´šà´¿à´² രോഗികളില്‍ മാത്രമേ കാണിക്കുകയുള്ളു. നിലവില്‍ തുമ്മല്‍ കൊറോണ രോഗത്തിന്റെ ലക്ഷണമല്ലെന്നും ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നു.

Related News