Loading ...

Home health

ഷോക്കടിച്ചാല്‍ ഉടന്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍ ഇവയാണ്

ഷോക്കടിച്ചാല്‍ ആ വ്യക്തി അബോധാവസ്ഥയിലാകുന്നു. ശ്വാസോച്ഛ്വാസം നിലച്ചുപോകുന്നു. പേശികളില്‍ സങ്കോചവികാസങ്ങള്‍ ഉണ്ടാകുന്നു. ശരീരത്തില്‍ പൊള്ളലും തരിപ്പും അപസ്മാര സമാനമായ ലക്ഷണങ്ങളുമുണ്ടാകുന്നു. ബി.പി. കുറയാനും ഇത് ഇടയാക്കുന്നു. ഷോക്കിനെത്തുടര്‍ന്ന് ഹൃദയത്തിനുണ്ടാകുന്ന താളഭംഗം ഹൃദയസ്തംഭനത്തിനും മരണത്തിനും ഇടയാക്കാം. ഷോക്കേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

 • വൈദ്യുതി ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വിച്ഛേദിക്കുക.
 • ഷോക്കേറ്റയാളെ നിരപ്പായ, നല്ല ഉറപ്പുള്ള പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. തലഭാഗം ഉയര്‍ത്തിവെക്കരുത്.
 • തെറിച്ചുവീഴുമ്ബോള്‍ തല, മുതുക്, നട്ടെല്ല് എന്നിവിടങ്ങളില്‍ പരിക്കേല്‍ക്കാനിടയുണ്ട്. രക്ഷിക്കുമ്ബോള്‍ ഇവിടങ്ങളില്‍ പരിക്കില്ലെന്ന് ഉറപ്പാക്കണം.
 • രോഗിക്ക് ബോധമുണ്ടോ, ശ്വാസമുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി രോഗിയുടെ ചുമലില്‍ കൈകൊണ്ട് തട്ടി കുലുക്കി നോക്കാം. ഉച്ചത്തില്‍ വിളിച്ചുനോക്കാം.
 • പ്രതികരണമില്ലെങ്കില്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
 • കഴുത്തും നടുഭാഗവും ഇളകാതെ മരപ്പലകയിലോ സ്‌പൈന്‍ ബോര്‍ഡിലോ കിടത്തി വേണം ആശുപത്രിയിലെത്തിക്കാന്‍.
 • അബോധാവസ്ഥയിലാണെങ്കില്‍ ശ്വാസമെടുക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. വയറും നെഞ്ചും ചലിക്കുന്നുണ്ടോയെന്ന് പത്തു സെക്കന്‍ഡുകള്‍ നിരീക്ഷിക്കുക. ഇല്ലെങ്കില്‍ പുനരുജ്ജീവന ചികിത്സ നല്‍കണം.
പുനരുജ്ജീവന ചികിത്സ മൂന്നുഘട്ടങ്ങളിലായാണ് പുനരുജ്ജീവന ചികിത്സ നല്‍കുന്നത്. ആദ്യ ഘട്ടം എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍
 • അബോധാവസ്ഥയിലുള്ള വ്യക്തിയുടെ സമീപം മുട്ടുകുത്തിയിരിക്കുക.
 • കൈപ്പത്തിയുടെ അടിഭാഗം(കൈപ്പത്തി മണിബന്ധവുമായി ചേരുന്ന ഭാഗം) രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെക്കുക.
 • നെഞ്ചിന്‍കൂടിന്റെ മധ്യഭാഗത്തായി കൈപ്പത്തിയുടെ അടിഭാഗം അമര്‍ത്തിയ ശേഷം മറ്റേ കൈ അതിനുമേലെ വെക്കുക. എന്നിട്ട് മുകളിലെ കൈവിരലുകള്‍ കീഴിലെ കൈവിരലുകളുമായി കോര്‍ത്തുവെക്കുക.
 • കൈമുട്ട് നിവര്‍ത്തിപ്പിടിക്കണം.
 • à´ˆ അവസ്ഥയില്‍ നെഞ്ചില്‍ ശക്തിയായി മര്‍ദം ഏല്‍പിക്കാം.
 • ഒരു മിനിറ്റില്‍ 100-120 തവണ വരെ ഇത്തരത്തില്‍ ചെയ്യണം.
 • ഓരോ തവണ അമര്‍ത്തുമ്ബോഴും നെഞ്ച് 5-6 സെന്റിമീറ്റര്‍ താഴണം.
 • രോഗി കണ്ണുതുറന്നു സംസാരിക്കുന്നതു വരെയോ ഡോക്ടറുടെ സേവനം ലഭിക്കുന്നതുവരെയോ ഇത് തുടരണം.
രണ്ടാം ഘട്ടം ശ്വാസത്തിന്റെ വഴിതുറക്കല്‍
 • നെഞ്ചില്‍ മര്‍ദം നല്‍കുന്നതിനിടയില്‍ മുട്ടുകുത്തിയിരുന്ന് ശ്വാസമുണ്ടോ എന്ന് പരിശോധിക്കുക.
 • കിടക്കുന്നയാളുടെ നെഞ്ചിലും കഴുത്തിലും ഇറുകിയ വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റണം.
 • വായിലോ മൂക്കിലോ തടസ്സമുണ്ടെങ്കില്‍ നീക്കണം.
 • കിടക്കുന്നയാളിന്റെ തലയും കഴുത്തും പുറകോട്ട് ചെറുതായി വളയ്ക്കുക. ഇതുവഴി നാവ് പിന്നിലോട്ട് മറിയുന്നത് ഒഴിവാക്കാം. കഴുത്തിന് പരിക്കുള്ളയാളിന് ഇത് ചെയ്യരുത്.
മൂന്നാം ഘട്ടം കൃത്രിമ ശ്വാസം നല്‍കല്‍
 • ഷോക്കേറ്റയാളുടെ കീഴ്ത്താടിയെല്ല് മുന്നോട്ട് ഉയര്‍ത്തിവെക്കുക.
 • നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസം എടുക്കുക.
 • വായ കിടക്കുന്നയാളിന്റെ വായോട് പരമാവധി ചേര്‍ത്തുവെക്കുക. എന്നിട്ട് രോഗിയുടെ വായിലേക്ക് ഊതുക. അഞ്ചു സെക്കന്‍ഡില്‍ ഒരു തവണ എന്ന തോതില്‍ ഇത് ചെയ്യണം.
 • ശ്വാസം വായിലേക്ക് പകരുമ്ബോള്‍ രോഗിയുടെ നെഞ്ച് ഉയരുന്നുണ്ടെങ്കില്‍ ശ്വാസം നല്‍കുന്നത് ശരിയായ രീതിയിലാണെന്ന് മനസ്സിലാക്കാം. തുടര്‍ന്ന് രോഗിക്ക് ബോധം ലഭിക്കുന്നതു വരെയോ വൈദ്യസഹായം ലഭിക്കുന്നതു വരെയോ 30 സെക്കന്‍ഡില്‍ രണ്ടുതവണയെന്ന തോതില്‍ ശ്വാസം നല്‍കണം.
 • ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫ്രിബ്രിലേറ്ററും ഉപയോഗിക്കാം. ഡിഫ്രിബ്രിലേഷന്‍ എന്നാണ് à´ˆ പ്രവൃത്തി അറിയപ്പെടുന്നത്. ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ സഹായിക്കുന്ന à´ˆ ഉപകരണം പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ ലഭ്യമാണ്.

Related News