Loading ...

Home health

വാക്സിനേഷന്‍ അശാസ്ത്രീയം തന്നെ by ഡോ.പി.ജി ഹരി

പകര്‍ച്ചവ്യാധികളടക്കമുള്ള രോഗങ്ങളുടെ തിരിച്ചുവരവ് പതിവുപോലെതന്നെ കേരളത്തിലെ ആരോഗ്യരംഗത്ത് ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അപൂര്‍വമോ അപ്രത്യക്ഷമോ ആയിരുന്ന ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ കൂടുതല്‍ ശക്തമായ പ്രഹരശേഷിയോടെ  തിരിച്ചുവരുന്നു എന്ന ​പ്രചരണം നിലനിൽക്കുന്നു.

സാധാരണനിലയില്‍ കുട്ടികളില്‍ മാത്രമോ ഒരു പ്രത്യേക പ്രായവിഭാഗത്തില്‍ മാത്രമോ ഒതുങ്ങിയിരുന്ന പല രോഗങ്ങളും അത്തരം നിര്‍വചനങ്ങളെയും പൊതുസ്വഭാവങ്ങളെയും ലംഘിക്കുന്നതായി കൂടി കാണാം. കേരളത്തിലെ വ്യക്തി-സാമൂഹിക ജീവിതത്തിലും വീട്, ജോലി, വിദ്യാഭ്യാസ രംഗങ്ങളിലും പാരിസ്ഥിതിക- കാലാവസ്ഥാ മണ്ഡലങ്ങളിലും സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ സമഗ്രമായി വിലയിരുത്തി ഇതിന്‍െറ കാരണങ്ങളിലേക്കും പരിഹാരത്തിലേക്കും പോകുന്നതിന് പകരം വാക്സിന്‍ ഉപഭോഗം കുറയുന്നതും വാക്സിന്‍ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങളും മതനേതാക്കളുടെ സ്വാധീനവുമാണ് പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിന് കാരണമെന്ന ലളിതവും ഏകമാനവുമായ നിഗമനങ്ങളിലേക്കാണ് ശാസ്ത്രത്തിന്‍െറയും ആധികാരികതയുടെയും ഒൗദ്യോഗിക വക്താക്കള്‍. നിയമം വഴിയുള്ള നിര്‍ബന്ധിത വാക്സിനേഷനും വാക്സിന്‍ വിരുദ്ധരെ തുറുങ്കിലടച്ച് ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ഒറ്റ പരിഹാരമേ ഇനി മുന്നിലുള്ളൂവെന്ന് പെതുആരോഗ്യരംഗം പറഞ്ഞുവെക്കുന്നു.അതിനായി മാധ്യമങ്ങളും ഭരണകര്‍ത്താക്കളും മതനേതാക്കളും രംഗത്തുവരണമെന്നും  വാക്സിന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പറയുകയും മനുഷ്യാവകാശ കമീഷന്‍െറ ഭാഗത്തുനിന്ന് ഏകപക്ഷീയമായ à´šà´¿à´² ഇടപെടലുകളുണ്ടാകുകയും ചെയ്തതോടുകൂടി ഇതൊരു ആരോഗ്യ പ്രശ്നമെന്നതിനപ്പുറം മനുഷ്യാവകാശ- രാഷ്ട്രീയ മാനങ്ങള്‍ കൈവരിക്കുന്നുണ്ട്. ദീര്‍ഘകാല- കമ്പോളലക്ഷ്യങ്ങള്‍ വെച്ചുള്ള സമ്മര്‍ദ ഗ്രൂപ്പുകളുടെ ഇടപെടല്‍ കൂടിയായപ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.

ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. സനീഷ്, ഡോ. പിഷാരടി, ഡോ. കെ.പി. അരവിന്ദന്‍, ഡോ. വിശ്വനാഥന്‍ തുടങ്ങിയവരാണ് വാക്സിന്‍ അനുകൂല നിലപാടുകളുമായി സജീവമായി രംഗത്തുവന്നവരില്‍ പ്രധാനികള്‍. ‘കേരളീയ പൊതുസമൂഹത്തിന് ശാസ്ത്രബോധമില്ലായെന്നും ഭാഷാ വിദഗ്ധരാണ് മാധ്യമങ്ങളില്‍ ശാസ്ത്രവിഷയം സംസാരിക്കുന്നതെന്നും മാധ്യമങ്ങള്‍ ശാസ്ത്രവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ പതിവ് മുന്‍കൂര്‍ ജാമ്യവുമായാണ് ഇത്തവണയും സംവാദങ്ങളുടെ ദിശ മാറ്റുന്നത്.
വസൂരി, പേ വിഷബാധ, പോളിയോ, ടെറ്റനസ്, ഡിഫ്തീരിയ തുടങ്ങിയ à´šà´¿à´² രോഗങ്ങളുടെ ശാസ്ത്രവും ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രതിരോധ മരുന്നുകളുടെ മഹത്ത്വം വിശദീകരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ശാസ്ത്രീയമാണെന്ന് തോന്നുന്ന à´ˆ വാദം പ്രധാനമായും നിലനില്‍ക്കുന്നത് വാക്സിന്‍ ആരംഭിക്കുന്നതിന് മുമ്പ് രോഗബാധ നിരക്കും വാക്സിന്‍ ഉപയോഗം തുടങ്ങിയതിനുശേഷം ഉള്ള രോഗബാധയും തമ്മിലെ അന്തരം ചൂണ്ടിക്കാട്ടിയാണ്. പക്ഷേ, ഇതില്‍ മന$പൂര്‍വം മറച്ചുവെക്കപ്പെടുന്ന à´šà´¿à´² കാര്യങ്ങള്‍ നാം കാണാതെ പോകുന്നു. à´ˆ കാലഘട്ടത്തില്‍തന്നെയാണ് വാക്സിനുകളില്ലാതെ തന്നെ പല പകര്‍ച്ചവ്യാധികളും (സ്കാര്‍ലറ്റ് ഫീവര്‍, പ്ളേഗ്, ടൈഫോയിഡ്)  അപ്രത്യക്ഷമായത്. പ്രതിരോധ മരുന്നുകള്‍കൊണ്ട് നിയന്ത്രിച്ചു എന്ന് അവകാശപ്പെടുന്ന പ്രധാന രോഗങ്ങള്‍ എല്ലാംതന്നെ വ്യാപകമായ വാക്സിന്‍ ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞുതുടങ്ങിയത്.
വാക്സിന്‍െറ ചരിത്രവും ശാസ്ത്രവും വിശദീകരിക്കുന്ന വിദഗ്ധര്‍, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ അനുബന്ധ അപകടങ്ങളെയും അവയെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളും മറച്ചുവെക്കുകയോ പാടേ തള്ളിക്കളയുകയോ ചെയ്യുന്നു. ഓരോ വാക്സിന്‍െറയും പിന്നിലെ ദീര്‍ഘകാല ഗവേഷണത്തെക്കുറിച്ചും പഠനനിരീക്ഷണത്തെക്കുറിച്ചും വാചാലനാകുമ്പോള്‍തന്നെ, ഇത്തരത്തിലുള്ള പല ഗവേഷണങ്ങളിലും നടന്നിട്ടുള്ള അനധികൃത ഇടപെടലുകളെക്കുറിച്ച് മൗനം പാലിക്കുന്നു (വാക്സിന്‍ നിര്‍മാണ- ഗവേഷണ കമ്പനികള്‍ക്ക് അനുകൂലമായി PATH, GAVI, Bill & Melinda തുടങ്ങിയ ഏജന്‍സികള്‍ നടത്തിയിട്ടുള്ളത്).
റുബെല്ലാ പെന്‍റവാലന്‍റ്, റോട്ടോവാക്സ്, HPV വാക്സിന്‍ തുടങ്ങിയവയുടെ ഇന്ത്യയിലെ ആദിവാസികളടക്കമുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നടന്നിട്ടുള്ള കൈകടത്തലുകളെക്കുറിച്ച് ജനങ്ങളോട് പറയാന്‍ ഒരിക്കല്‍പോലും തയാറായിട്ടില്ല. കമ്പോള ശക്തികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഏജന്‍സികള്‍ നടത്തുന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു പുന$പരിശോധനയോ വിശകലനമോ ഇല്ലാതെ പദ്ധതികള്‍ നടപ്പാക്കുന്നതിന്‍െറ വില കൊടുക്കേണ്ടിവന്നിട്ടുള്ളത് കേരളത്തിലെ കുട്ടികള്‍ കൂടിയാണ് (OPV, BCG, പെന്‍റാവാലന്‍റ്, റൂബെല്ല). നിലവിലുള്ള പല വാക്സിനുകളുടെയും പ്രവര്‍ത്തനരീതി, ഉപയോഗിക്കുന്നതിന്‍െറ ലക്ഷ്യം, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ സുരക്ഷിതത്ത്വം തുടങ്ങിയവ പലവട്ടം മാറ്റി പറയേണ്ടിവന്നിട്ടുണ്ട്. അതുപോലും സാധാരണക്കാരനായ ജനങ്ങള്‍ ചോദ്യംചെയ്ത് തുടങ്ങുമ്പോഴോ ജനപക്ഷ ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ ശക്തമാകുമ്പോഴോ മാത്രമാണ്.മുമ്പ് ഉപയോഗിച്ചിരുന്ന വാക്സിനുകളില്‍ ഉണ്ടായിരുന്ന അപകട സാധ്യതകളെയും അശാസ്ത്രീയതകളെയും പലരും ഏറ്റുപറയുന്നുണ്ട്. അക്കാലത്തൊന്നും ഇത് പറയാന്‍ തയാറാകാതിരുന്നവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്സിനുകളെ പൂര്‍ണ സുരക്ഷിതമാണെന്ന് സ്ഥാപിച്ചെടുക്കാന്‍വേണ്ടിയാണ് ഇത് പറയുന്നത്. ശാസ്ത്രീയമെന്ന് തോന്നത്തക്ക രീതിയില്‍ ചില തെറ്റായ വിശദീകരണങ്ങളിലൂടെ വാക്സിന്‍ വിരുദ്ധരും വാക്സിനെടുത്ത കുട്ടികളുടെ ബലത്തിലാണെന്ന് വാദിക്കുകയാണ് ‘വാക്സിന്‍ അനുകൂല വിദഗ്ധര്‍’ ചെയ്യുന്നത്. രോഗാണുവിന്‍െറ പകര്‍ച്ചയെ തടയാന്‍ കഴിയാത്ത ടോക്സോയിഡ് വിഭാഗത്തില്‍പെട്ട വാക്സിന്‍െറ കാര്യത്തില്‍ എങ്ങനെയാണ് ഹേഡ് ഇമ്യൂണിറ്റിയെന്ന് ശാസ്ത്രലോകം പല പ്രാവശ്യം തള്ളിക്കളഞ്ഞ സിദ്ധാന്തംവെച്ച് ന്യായീകരിക്കാന്‍ കഴിയുക. DPTയടക്കമുള്ള വാക്സിന്‍ ഉപയോഗം വ്യാപകമാകുന്നതിന് മുമ്പ് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മാത്രമായി കണ്ടിരുന്ന ഡിഫ്തീരിയ മുതിര്‍ന്നവരിലേക്കുകൂടി ബാധിക്കുന്നതരത്തില്‍ ശക്തിപ്രാപിച്ചതെങ്ങനെയെന്ന് വിശദീകരിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരടക്കം നല്ളൊരു ശതമാനം ഡിഫ്തീരിയ രോഗികളും കൃത്യവും പൂര്‍ണവുമായി വാക്സിന്‍ ഉപയോഗിച്ചവര്‍ തന്നെയാണെന്നുള്ളത് സൗകര്യപൂര്‍വം മറച്ചുവെക്കുന്നു.
ഇന്ത്യപോലുള്ളൊരു രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത് ഐ.à´Žà´‚.à´Ž, ഐ.à´Ž.പി തുടങ്ങിയ ഡോക്ടര്‍മാരുടെ  സംഘടനകള്‍ മാത്രമായിരുന്നു. കാലങ്ങളായി ഇവരുടെ സമ്മേളന പ്രമേയങ്ങളായി ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയും അത് നടപ്പിലാക്കപ്പെടാന്‍ പോകുന്നു എന്ന പ്രതീതി മാധ്യമങ്ങളിലൂടെ ജനിപ്പിക്കുകയും ചെയ്തിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദി സംഘം തുടങ്ങിയ സംഘടനകളുടെ തലപ്പത്തുകൂടി വാക്സിന്‍ അനുകൂലികളായ ഡോക്ടര്‍മാര്‍ എത്തുകയും ചെയ്തതോടുകൂടി കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. à´ˆ സംഘടനകളുടെ മുന്‍ നേതാക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരായി എത്തുകയും ചെയ്തു.വളരെ കൃത്യമായ ദീര്‍ഘകാല പദ്ധതിയോടും രൂപരേഖയോടും കൂടി വിവിധ ഭാഗത്തുനിന്നുള്ള ഇടപെടലിന്‍െറ ഭാഗമാണ് ഇപ്പോള്‍ രൂപപ്പെടുത്തിയെടുത്തിരിക്കുന്ന ഡിഫ്തീരിയ വ്യാപന ഭീതി. മതത്തെയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സാമൂഹിക സംഘടനകളെയും മനുഷ്യാവകാശ കമീഷന്‍ പോലെയുള്ള ഭരണഘടനാ സംവിധാനങ്ങളെമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളൊരു ബഹുമുഖ പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നത്. അതുകൊണ്ടാണ് കേരളത്തിലെ മറ്റേതൊരു ജില്ലയില്‍ ഉണ്ടാകുന്നതിനേക്കാള്‍ മാധ്യമ- രാഷ്ട്രീയ കോലാഹലങ്ങള്‍ മലപ്പുറം ജില്ലയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്നത്.
ഒരു പ്രത്യേക വിഭാഗത്തെയും പ്രദേശത്തെയും വാക്സിന്‍ ബഹിഷ്കരിക്കുന്നവരായി -അതും മതവിശ്വാസത്തിന്‍െറ പേരില്‍- ചിത്രീകരിക്കുന്നതോടുകൂടി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഇതിനു പിന്നിലുള്ളവര്‍ കരുതുന്നു. സൗദിയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളിലെ നിര്‍ബന്ധിത വാക്സിനേഷന്‍ നിയമങ്ങളെ ഉദാഹരിക്കുമ്പോള്‍ ആ രാജ്യങ്ങളില്‍ ശക്തമായ വാക്സിന്‍ അപകട നഷ്ടപരിഹാര നിയമങ്ങളും പ്രത്യേക കോടതി സംവിധാനങ്ങളും നിലവിലുണ്ടെന്നതിനെക്കുറിച്ച് പറയുന്നതേയില്ല. വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍വേണ്ടി, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും അധികരിക്കുന്നവര്‍തന്നെ അതേ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള വാക്സിന്‍ അപകടങ്ങളെക്കുറിച്ചുള്ള ലേഖകനങ്ങളെ തമസ്കരിക്കുന്നു. അത് BMJ യാണെങ്കിലും ലാന്‍സെറ്റ് ആണെങ്കിലും ഒരു സുപ്രഭാഗത്തില്‍ ആധികാരികമല്ലാതെയായി മാറും. എതിര്‍പ്പുകളെ മുഴുവന്‍ അന്ധവിശ്വാസമെന്നും കപട ശാസ്ത്ര പ്രചാരണമെന്നും മതയാഥാസ്ഥിതികതയെന്നും എഴുതിത്തള്ളുന്ന ആസ്ഥാന ശാസ്ത്ര വാക്സിന്‍ അനുകൂലികളെ നിങ്ങളുടെ നിലപാടുകളുടെ ശാസ്ത്രീയത ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടിവരുന്നു എന്നതാണ് കേരളത്തില്‍ നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന ജനകീയ ആരോഗ്യ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.ബഹുമാന്യ ഡോക്ടര്‍മാരേ, നിങ്ങളെടുക്കുന്ന വാക്സിന്‍ അനുകൂല നിലപാട് ശാസ്ത്രീയതയുടെയും മാനവികതയുടെയും പേരിലാണെന്ന് ഉറപ്പുണ്ടെങ്കില്‍ നിയമം കൊണ്ടുവരുന്നതിന് വാദിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങള്‍:
  • കേരളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്ന വാക്സിനുകളുടെ സാധ്യതയുള്ള അപകടങ്ങളും വാക്സിന്‍െറ പ്രവര്‍ത്തനരീതിയും ലക്ഷ്യവും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുക.
  •  à´•àµ‡à´°à´³à´¤àµà´¤à´¿à´²àµ† വിവിധ വാക്സിന്‍ അനുബന്ധ ഇരകളുടെ കണക്ക് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുക (വാക്സിനെടുത്തിട്ട് പോയപ്പോള്‍ റോഡ് ആക്സിഡന്‍റില്‍ മരിച്ചവരെ കൂട്ടേണ്ട).
  •  à´¸à´¾à´®àµ‚ഹിക നന്മക്കുവേണ്ടി സ്വന്തം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും നഷ്ടപരിഹാരവും വാങ്ങിനല്‍കാന്‍ വേണ്ടി ശബ്ദം ഉയര്‍ത്തുക.
  • ജനങ്ങള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ ശാസ്ത്രീയ വിശദീകരണം നല്‍കുക.
  •  à´¸àµ‡à´¾à´µà´¿à´¯à´±àµà´±àµ യൂനിയനടക്കമുള്ള രാജ്യങ്ങളില്‍ രോഗങ്ങള്‍ തിരിച്ചുവരുന്നത് യുദ്ധവും ദാരിദ്ര്യവുംപോലെയുള്ള സാമൂഹിക കാരണങ്ങള്‍കൊണ്ടാണെന്ന് തുറന്നു സമ്മതിക്കുക.
  •  à´µà´¾à´•àµà´¸à´¿à´¨àµâ€ ഉപഭോഗത്തില്‍ കേരളത്തെക്കാള്‍ വളരെ പിന്നില്‍ കാലങ്ങളായി നിലയുറപ്പിച്ച സംസ്ഥാനങ്ങളില്‍ പലതിലും വര്‍ഷംതോറും രോഗപകര്‍ച്ച വര്‍ധിക്കുന്നില്ല.
  • സമൂഹത്തിന്‍െറ ഗുണപരമായ മുന്നോട്ടുപോക്കിന് രോഗം -രോഗാണു- പ്രതിരോധ മരുന്ന് -മരുന്നു എന്ന ലളിത യുക്തിയില്‍നിന്ന് പുറത്തുവരിക.
  •  à´°àµ‡à´¾à´—ത്തിന്‍െറ സാമൂഹിക -മാനസിക -രാഷ്ട്രീയ കാരണങ്ങളിലേക്ക് അന്വേഷണങ്ങള്‍ നീട്ടുക.
  •  à´µà´¾à´•àµà´¸à´¿à´¨àµâ€- ഗവേഷണ - നിര്‍മാണ കമ്പനികളുടെ കൂലിയെഴുത്തുകാരെന്ന നിലയില്‍നിന്ന് മാറി നാട്ടറിവുകളടക്കമുള്ളവയെ പരിഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയ വിശകലനരീതി രൂപപ്പെടുത്തുക.
  •  à´žà´™àµà´™à´³àµâ€ പറയുന്നതുമാത്രം ശരി, മാത്രം ശാസ്ത്രം, നിങ്ങളോട് വിശദീകരിക്കേണ്ടതില്ല എന്ന മനോഭാവം മാറ്റി ജനങ്ങളിലേക്ക് ഇറങ്ങിവരൂ പകര്‍ച്ചവ്യാധികളും മറ്റു ദുരിതങ്ങളും തുടച്ചുനീക്കാന്‍ നമുക്ക് ഒരുമിച്ച് നീങ്ങാം.

Related News