Loading ...

Home health

ജീവിച്ചിരിക്കുമ്പോൾ വൃക്കദാനം അത്ര എളുപ്പമല്ല

സ്വന്തം കിഡ്നി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനായ à´«à´¾. ഡേവിസ് ചിറമ്മല്‍, കഴിഞ്ഞ ഒരു ദശാബ്ദക്കാലം അവയവദാന സംസ്കാരം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജീവിച്ചിരിക്കുമ്പോൾ  അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് കരുതുന്നതുപോലെ എളുപ്പമല്ല. വൃക്ക ഓപ്പറേഷന് ഒരു ദിവസമേ എടുക്കൂ. പക്ഷേ, à´† അവസ്ഥയിലെത്താന്‍ വേണ്ടി ഒരു വ്യക്തി കടന്നു പോകുന്നത് ഭീകരമായ സംഘര്‍ഷങ്ങളിലൂടെയാണ്. കുടുംബത്തിലുളളവരുടെ സമ്മതമാണ് ആദ്യ കടമ്പ. അതു ലഭിക്കാന്‍ തന്നെ കുറെയേറെപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ, ദാനം ചെയ്യുന്നയാള്‍ക്ക് ആരോഗ്യപരമായി യാതൊരു ദോഷവും ഉണ്ടാകാന്‍ പാടില്ല. മൂന്നാമത്തെ കാര്യമാണ് സമയമെടുക്കുന്നത്. കച്ചവടത്തിനായല്ല വൃക്ക ദാനം ചെയ്യുന്നത് എന്നു തെളിയിക്കുന്ന രേഖകള്‍ ഉണ്ടാക്കുകയെന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. ഞാന്‍ വൃക്ക ദാനം ചെയ്യുന്ന സമയത്ത് രേഖകള്‍ ശരിയാക്കിയെടുക്കാന്‍ ഏകദേശം ഏഴു മാസത്തോളം സമയമെടുത്തു. പൊലീസ് വെരിഫിക്കേഷന്‍, ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാക്ഷ്യപത്രം തുടങ്ങി നിരവധി രേഖകള്‍ ശരിയാക്കണം. ഇതൊന്നും പെട്ടെന്നു നടക്കില്ല. മാസങ്ങളോളം ഇതിനായി പല ഓഫിസുകളും കയറി ഇറങ്ങേണ്ടി വരും. എന്നാല്‍, à´ˆ നടപടികള്‍ ലഘൂകരിക്കാന്‍ കഴിയില്ല. കിഡ്നി കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന് ഇത്തരത്തിലുള്ള കര്‍ശന വ്യവസ്ഥകള്‍ ആവശ്യമാണ്. ദീര്‍ഘമായ à´ˆ ഡോക്യുമെന്റേഷനോടു സഹകരിക്കാന്‍ മനസുണ്ടെങ്കിലേ ജീവിച്ചിരിക്കുമ്ബോള്‍ കിഡ്നി ദാനം ചെയ്യാന്‍ കഴിയൂ. കാരണം, ഇതിനായി ഓഫിസുകളും ആശുപത്രികളും കയറി ഇറങ്ങുമ്ബോള്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. എന്റെ ഓപ്പറേഷനു ശേഷം ഞാന്‍ കാസര്‍ഗോഡ് നിന്നു തിരുവനന്തപുരം വരെ യാത്ര ചെയ്ത്, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മൃതസഞ്ജീവനി പ്രൊജക്ടിന്റെ ആദ്യ സമ്മതപത്രം ഒപ്പിട്ടു നല്‍കിയാണ് ഞാന്‍ à´† പരിപാടിക്ക് ഇറങ്ങിത്തിരിച്ചത്. നല്ല പ്രതികരണം ലഭിച്ചു. നൂറു കണക്കിനു പേര്‍ക്കു ജീവന്‍ ലഭിച്ചു. പിന്നീട് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പ്രൊജക്‌ട് സജീവമായി ഇടപെട്ടില്ല. ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് ഉപകരിക്കുന്ന പരസ്യമോ പരിപാടികളോ ഒന്നും മൃതസഞ്ജീവനിയുടേതായി നാളിതുവരെ കണ്ടിട്ടില്ല. അവയവങ്ങള്‍ കൊടുത്തവരുടെ കുടുംബത്തെ ആരും ഗൗനിച്ചില്ല. എടുത്ത വച്ച ഡോക്ടറും വാഹനത്തില്‍ കൊണ്ടെത്തിച്ച ആംബുലന്‍സ് ഡ്രൈവറും വാര്‍ത്തകളില്‍ ഇടം നേടും. അതു നല്ലതു തന്നെ. എന്നാല്‍ അവയവങ്ങള്‍ ദാനം ചെയ്തവരുടെ കുടുംബത്തെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാത്തതിനാല്‍ അവര്‍ à´ˆ കാര്യം മറ്റൊരു വ്യക്തിയോടു പോസിറ്റീവ് ആയി പറയാന്‍ മനസു കാണിച്ചില്ല. അടുത്തകാലത്ത്, അവയവദാനത്തിന്റെ സുതാര്യതയ്ക്ക് വീഴ്ച സംഭവിച്ചു. അവയവ കച്ചവടം നടത്തുന്ന ഡോക്ടര്‍മാര്‍ പിടിയിലായി. അതെല്ലാം ജനങ്ങളുടെ ഇടയില്‍ ആഘാതം സൃഷ്ടിച്ചു. അതുപോലെ à´šà´¿à´² സിനിമകളുടെയും ഇടപെടലുകള്‍ ജനങ്ങള്‍ക്കിടയില്‍ അവയവദാനത്തെക്കുറിച്ച്‌ തെറ്റിദ്ധാരണകളുണ്ടാക്കി. ജനങ്ങള്‍ക്ക് സംശയമായി. പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ എടുത്തിട്ട്, അത് ആര്‍ക്കാണ് കൊടുക്കുന്നതെന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ന്യായമായും ജനങ്ങള്‍ സംശയിക്കും. ഇതു ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും മൃതസഞ്ജീവനിക്കുമുണ്ട്. മരണശേഷം അവയവയങ്ങള്‍ ദാനം ചെയ്യുന്ന സംസ്കാരം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.


Related News