Loading ...
ന്യൂഡല്‍ഹി: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് ഐഎഫ്‌എഫ്‌ഐ സ്പെഷ്യല്‍
ഐക്കണ്‍ പുരസ്‌കാരം. ഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രി പ്രകാശ്
ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗോവ അന്താരാഷ്ട്ര
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന സ്പെഷ്യല്‍ ഐക്കണ്‍ അവാര്‍ഡ്
ആണിത്. വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 20 മുതല്‍ 28
വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. മേളയുടെ ഉദ്ഘാടന ദിവസം പുരസ്‌കാരങ്ങള്‍
സമ്മാനിക്കും. അതേസമയം മേളയുടെ വേദി
ഗോവയില്‍ നിന്ന് മാറ്റില്ലെന്നും ചലച്ചിത്രമേളക്ക് ഫിലിം വില്ലേജ് പണിയുന്ന
കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും മന്ത്രി
അറിയിച്ചു.