തിരൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് എംഎല്‍എ’; ഇങ്ങനെയൊക്കെ ആവശ്യപ്പെടാമോവെന്ന് മുഖ്യമന്ത്രി;

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്‍റെ ജെ.ഡി.യു പിൻവലിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷനെ പുറത്താക്കി ദേശീയ നേതൃത്വം. ജെ.ഡി.യു മണിപ്പൂർ അധ്യക്ഷൻ ക്ഷത്രിമയൂം ബിരേൻ സിങ്ങിനെയാണ് പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. സർക്കാറിനുള്ള പിന്തുണ പിൻവലിക്കല്‍ സംസ്ഥാന അധ്യക്ഷന്‍റെ മാത്രം തീരുമാനമായിരുന്നെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി അഫാഖ് അഹ്മദ് പറഞ്ഞു.മണിപ്പൂരില്‍ സർക്കാറിന് പിന്തുണ പിൻവലിക്കുകയാണെന്ന് കാണിച്ച്‌ ജെ.ഡി.യു അധ്യക്ഷൻ ബിരേൻ സിങ് ഗവർണർക്ക് കത്തയക്കുകയായിരുന്നു. ഏക ജെ.ഡി.യു എം.എല്‍.എ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.2022ലെ മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കകം അഞ്ച് എം.എല്‍.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറി. 60 അംഗ നിയമസഭയില്‍ നിലവില്‍ ബി.ജെ.പിക്ക് 37 എം.എല്‍.എമാരുണ്ട്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്‍.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്തിക്കാൻ സഹായിച്ച പ്രധാന സഖ്യകക്ഷികളില്‍ ഒന്നാണ് ജെ.ഡി.യു. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. ഇതിനിടെ മണിപ്പൂരിലെ പാർട്ടിയുടെ കാലുമാറ്റം അപ്രതീക്ഷിതമായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *