ഇന്ത്യക്കാര്‍ക്ക് സൗദിയുടെ എട്ടിന്റെ പണി:;ജോലി നേടല്‍ കഠിനമാകും;ടെസ്റ്റിന് രാജസ്ഥാനില്‍ പോകണം, വന്‍ പ്രതിസന്ധി
റിയാദ്: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായുള്ള നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങളുമായി സൗദി അറേബ്യ. എല്ലാ തരത്തിലുമുള്ള തൊഴില്‍ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണല്‍, അക്കാദമിക് യോഗ്യതകള്‍ മുൻകൂട്ടി പരിശോധിക്കണം എന്നത് അടക്കമുള്ള പരിഷ്കരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. ആറ് മാസത്തിന് മുമ്ബ് നിർദേശിച്ച നിയമം ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രൊഫഷണല്‍, അക്കാദമിക് യോഗ്യതകള്‍ തെളിയിക്കേണ്ടി വരും.ലുലു ഗ്രൂപ്പില്‍ നൂറ് കണക്കിന് അവസരം: അഭിമുഖം ഈ ജില്ലയില്‍ ഫ്രഷേഴ്സിനും പത്താംക്ലാസുകാർക്കും പങ്കെടുക്കാംഇന്ത്യൻ തൊഴിലാളികളുടെ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചെങ്കിലും ഇവയുടെ എണ്ണം വളരെയധികം കുറവാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവില്‍ തുടക്കത്തിലെങ്കിലും വലിയ തോതില്‍ ഇടിവുണ്ടായേക്കും. രാജ്യത്തെ പ്രൊഫഷണലുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ പുതിയ നിയമം നടപ്പിലാക്കുന്നത്. ഓരോ ഘട്ടങ്ങളിലായി ഒരോ രാജ്യങ്ങള്ക്കായിട്ടായിരിക്കും പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും.സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. 2024 ലെ കണക്കനുസരിച്ച്, 2.4 ദശലക്ഷത്തിലധികം ഇന്ത്യൻ തൊഴിലാളികള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 1.64 ദശലക്ഷം സ്വകാര്യ മേഖലയിലും 785000 ആളുകള്‍ ഗാർഹിക മേഖലയിലും ജോലി ചെയ്യുന്നു. ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നതാണ് ശ്രദ്ധേയം. 2.69 ദശലക്ഷം പ്രവാസി തൊഴിലാളികളുമായി ബംഗ്ലാദേശാണ് മുന്നില്‍.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ തൊഴിലാളികള്‍ സൗദി അറേബ്യയുടെ തൊഴില്‍ വിപണിയുടെ നിർണായക ഭാഗമായി തുടരുകയും ഇന്ത്യയുടെ വിദേശ നാണ്യ വരുമാനത്തില്‍ വലിയ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഇന്ത്യയിലെ സൗദി എംമ്ബസി പുറത്തിറക്കിയ സർക്കുലർ പ്രകാരം, “തൊഴില്‍ വിസകള്‍ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷൻ നടപടിക്രമങ്ങള്‍ ജനുവരി 14 മുതല്‍ നടപ്പിലാക്കും.” ഈ സാഹചര്യത്തില്‍ തൊഴില്‍ വിസകള്‍ നല്‍കുന്നതിനുള്ള നിർബന്ധിത ആവശ്യകതകളിലൊന്നായി പ്രൊഫഷണല്‍ ടെസ്റ്റ് മാറും.വിഷൻ 2030 ൻ്റെ ഭാഗമായി കൂടുതല്‍ സ്വന്തം പൗരന്മാരെ തൊഴില്‍ രംഗത്ത് നിയമിക്കാന്‍ സൗദി അറേബ്യ ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഈ സാഹചര്യത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് കർശനമായ വ്യവസ്ഥകളോടൊപ്പം തന്നെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള തീരുമാനവും സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്നത്. മതിയായ യോഗ്യതയല്ലാത്തെ രാജ്യത്തേക്ക് വിദേശത്ത് നിന്നും ആളുകള്‍ എത്തുന്നതായി നേരത്തെ കണ്ടെത്തിയിട്ടുമുണ്ട്.പ്രവാസി ജീവനക്കാർ നല്കുന്ന സർട്ടിഫിക്കറ്റുകളും വിവരങ്ങളും പരിശോധിക്കാൻ വിസ അനുവദിക്കുന്ന സ്ഥാപനത്തിന്റെ ഉടമകളെയും എച്ച്ആർ വകുപ്പുകളെയും ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലൂടെ റിക്രൂട്ട്മെൻ്റ് കാര്യക്ഷമമാക്കുകയും രാജ്യത്തെ തൊഴിലാളികളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.യോഗ്യത ടെസ്റ്റ് കർശനമാക്കുമ്ബോഴും അപേക്ഷകർക്ക് പരിശോധന നടത്താൻ മതിയായ ടെസ്റ്റ്കേന്ദ്രങ്ങളില്ലെന്ന പരാതിയും വ്യാപകമാണ്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപി ഹരിസ് ബീരാന് അടക്കമുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ‘കാർ ഡ്രൈവർമാർക്കുള്ള ടെസ്റ്റ് സെൻ്ററുകള്‍ രാജസ്ഥാനിലെ അജ്മീറിലും സിക്കറിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ അപേക്ഷകർ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുള്ളവർ ടെസ്റ്റ് നടത്താനായി ഇവിടേക്ക് വരാന്‍ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരും’