താജ് ഹോട്ടലിൽ 2എർട്ടിഗ കാർ, രണ്ടും ഒരേ നമ്പർ ‘,

മുംബൈ :താജ് ഹോട്ടലിൽ ഒരേ സമയത്തെത്തിയ വെള്ള നിറത്തിലുള്ള മാരുതി എർട്ടിഗ കാർ, രണ്ടു വാഹനത്തിനും ഒരേ നമ്പർ. സുരക്ഷ ഭിക്ഷണിയിൽ ഹോട്ടൽ സെക്യൂരിറ്റി രണ്ടു വാഹനങ്ങളും തടഞ്ഞു വിവരം പോലീസിനെ അറിയിച്ചു അതേ സമയം ഒരു കാറിന്റെ ഡ്രൈവർ ഓടി രക്ഷപെടുകയും ചെയ്തു. പോലീസ് എത്തി വാഹനങ്ങൾ സ്റ്റേഷനിലെയ്ക്ക് കൊണ്ടുപോയി നടത്തിയ അന്വേഷണത്തിൽ വെളിച്ചതായതു ട്രാഫിക് നിയമ ലംഖനങ്ങൾക്കുള്ള ചലാൻ ഒഴിവാക്കാനായി ഒരു കാറുടമ ചെയ്ത കുബുദ്ധി.

തട്ടിപ്പ് നടത്തിയ വാഹനത്തിന്റെ number MH01EE2383 ആണ്. അലിയുടെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ MH01EE2388എന്നതാണ്. ഈ നമ്പറാണ് വ്യാജൻ തന്റെ കാറിൽ ഉപയോഗിച്ചത്. ഇ എം ഐ മുടങ്ങിയതോടെ ലോൺ റിക്കവറി ഏജന്റുമാരിൽ നിന്നും ട്രാഫിക് ഫൈനിൽ നിന്നും രക്ഷപെടാനുമാണ് കാർ ഉടമ ഈ തട്ടിപ്പ് നടത്തിയത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു

Sharing

Leave your comment

Your email address will not be published. Required fields are marked *