20 മാസം നീണ്ട വിചാരണ നടപടികള്‍ക്കുശേഷം വന്ന വിധി; പെരിയ കൊലക്കേസിലെ പ്രതികളും ചുമത്തിയിരിക്കുന്ന കുറ്റവും

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കോടതിവിധി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന പത്ത് പേരെയാണ് വെറുതെ വിട്ടത്. വിധി കേട്ട് ഏഴാം പ്രതി അശ്വിനും പതിനഞ്ചാം പ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന എ.സുരേന്ദ്രനും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. 18-ാം വയസില്‍ കുറ്റകൃത്യത്തിന്‌റെ ഭാഗമായി ജയിലില്‍ പോയെന്നും ആറ് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും അശ്വിന്‍ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാന്‍ കഴിഞ്ഞിട്ടില്ല. പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ച ആളാണ് താനെന്നും കോടതി മുമ്ബാകെ അശ്വിന്‍ പറഞ്ഞു. താന്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളി ആയിട്ടില്ലെന്നും സഹിക്കാവുന്നതിനപ്പുറമായെന്നും തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും വിഷ്ണു സുര കോടതിയോട് ആവശ്യപ്പെട്ടു. ഇനി ശിക്ഷാവിധി അറിയാനുള്ള കാത്തിരിപ്പാണ്. ജനുവരി മൂന്നിനാണ് ശിക്ഷാവിധി. കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തവരെയും ചുമത്തിയിരിക്കുന്ന കുറ്റവും അറിയാം.

  1. പീതാംബരന്‍ (പെരിയ ലോക്കല്‍ കമ്മറ്റി അംഗം ) തെളിഞ്ഞ കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍. ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍ ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന
  2. സജി ജോര്‍ജ്തെളിഞ്ഞ കുറ്റങ്ങള്‍ – കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍ ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന
  3. സുരേഷ്തെളിഞ്ഞ കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍ ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന.പെരിയ കേസ്; പതിനാല് പ്രതികള്‍ കുറ്റക്കാര്‍, ആദ്യ എട്ടു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, പത്തു പേരെ വെറുതെവിട്ടു, ശിക്ഷാവിധി ജനുവരി മൂന്നിന്
  4. അനില്‍ കുമാര്‍ തെളിഞ്ഞ കുറ്റങ്ങള്‍ – കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍.ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന
  5. ജിജിന്‍ (ബിസിനസ്മാന്റെ മകന്‍, സിപിഎമിന് ഫണ്ട് നല്‍കുന്ന ആളെന്ന് ആരോപനം) തെളിഞ്ഞ കുറ്റങ്ങള്‍ – കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍ ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍.
  6. ശ്രീരാഗ് തെളിഞ്ഞ കുറ്റങ്ങള്‍ -കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍ ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍.
  7. അശ്വിന്‍ (സിഐടിയു പ്രവര്‍ത്തകന്‍) തെളിഞ്ഞ കുറ്റങ്ങള്‍ – കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍ ഐപിസി 147 കലാപം സൃഷ്ടിക്കല്‍ ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍ ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍.
  8. സുബീഷ് (കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്നു) തെളിഞ്ഞ കുറ്റങ്ങള്‍ – കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ ഐപിസി 302 കൊലക്കുറ്റം.ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരല്‍.ഐപിസി 147 കലാപം സൃഷ്ടിക്കല്‍.ഐപിസി 341 തടഞ്ഞു നിര്‍ത്തല്‍.ഐപിസി 120 ആ ക്രിമിനല്‍ ഗൂഢാലോചന.തെളിവ് നശിപ്പിക്കല്‍.
  9. മുരളി.ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍ കുറ്റം തെളിഞ്ഞില്ല, പ്രതിയെ വെറുതെ വിട്ടു<
  10. അപ്പു എന്ന് വിളിക്കുന്ന രഞ്ജിത് ടി .ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍ ഗൂഢാലോചന തെളിഞ്ഞു.ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം.
  11. കുട്ടന്‍ എന്ന് വിളിക്കുന്ന പ്രദീപ്. പ്രതിയെ വെറുതെ വിട്ടു
  12. ആലക്കോട് മണി എന്ന് അറിയപ്പെടുന്ന മണികണ്ഠന്‍ ബി.പ്രതിയെ വെറുതെ വിട്ടു
  13. ബാലകൃഷ്ണന്‍ എന്‍ (സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി).തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍ പ്രതിയെ വെറുതെ വിട്ടു
  14. കെ. മണികണ്ഠന്‍ (ഡിവൈഎഫ്‌ഐ നേതാവ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച്‌ രക്ഷപ്പെടുത്തല്‍. ഇതു മാത്രമാണ് തെളിഞ്ഞത്. 225 ഐപിസി
  15. വിഷ്ണു സുര എന്ന് വിളിക്കുന്ന എ. സുരേന്ദ്രന്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍. ഗൂഢാലോചന തെളിഞ്ഞതിനാല്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം.
  16. ശാസ്ത മധു എന്ന് വിളിക്കുന്ന എ. മധു വെറുതെ വിട്ടു
  17. റജി വര്‍ഗീസ്, വെറുതെ വിട്ടു
  18. എ. ഹരിപ്രസാദ്.വെറുതെ വിട്ടു
  19. രാജു എന്ന് അറിയപ്പെടുന്ന രാജേഷ് പി വെറുതെ വിട്ടു
  20. കെ. വി. കുഞ്ഞിരാമന്‍ (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച്‌ രക്ഷപ്പെടുത്തല്‍ കുറ്റക്കാരന്‍ 225 ഐപിസി
  21. രാഘവന്‍ വെളുത്തോളി പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച്‌ രക്ഷപ്പെടുത്തല്‍.കുറ്റക്കാരന്‍ 225ഐപിസി
  22. ഭാസ്‌കരന്‍ വെളുത്തോളി.പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച്‌ രക്ഷപ്പെടുത്തല്‍. കുറ്റക്കാരന്‍ 225ഐപിസി.
  23. ഗോപകുമാര്‍, വെറുതെ വിട്ടു
  24. സന്ദീപ് പിവി (സന്ദീപ് വെളുത്തോളി) വെറുതെ വിട്ടു

Sharing

Leave your comment

Your email address will not be published. Required fields are marked *