വ്യവസായ ഭീമൻമാര് ഒന്നിയ്ക്കുന്നു; 50 കോടിയുടെ കരാര്‍ ഒപ്പിട്ട് അദാനിയും റിലയൻസും; നേട്ടം നിക്ഷേപകര്‍ക്ക്
ഇന്ത്യൻ വ്യവസായ ഭീമൻമാരായ റിലയൻസും അദാനിയും പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവരാണ്. ഇരു ധ്രുവങ്ങളില്‍ നിന്ന് ശക്തി കാണിക്കുന്ന ഇരുവരും ഒന്നിച്ചാല്‍ എന്ത് ചെയ്യും. മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മില്‍ ഒരു കരാർ ഒപ്പിട്ടുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 50 കോടിയുടെതാണ് കരാർ. അദാനി പവറിന്റെ കീഴിലുള്ള മഹാൻ എനർജൻ ലിമിറ്റഡിന്റെ 20% ഓഹരികള്‍ റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തമാക്കും. കോർപ്പറേറ്റീവ് രംഗത്തെ ഏറ്റവും പ്രധാന ഡീലുകളില്‍ ഒന്നാണ് നടന്നിരിക്കുന്നത്. കരാർ പൂർത്തിയാക്കുന്നതോടുകൂടി റിലയൻസ് ഇൻഡസ്ട്രീസിന് 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും. മഹാൻ എനർജന്റെ മധ്യപ്രദേശ് ആസ്ഥാനമായുള്ള പവർ പ്ലാന്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് റിലയൻസിന് ഉപയോഗിക്കാനായി നല്കാൻ പോകുന്നത്.മഹാൻ എനർജൻ്റെ അഞ്ചു കോടി ഓഹരികളാണ് റിലയൻസ് വാങ്ങുക. ഓരോന്നിനും 10 രൂപയായിരിക്കും മുഖവില. 50 കോടി രൂപയാണ് നിക്ഷേപം. 2005 ലെ വൈദ്യുതി നിയമ പ്രകാരം സ്വന്തം ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന പരിധിയില്‍ കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്ന കമ്ബനികള്‍ ഒരു ഊർജ കമ്ബനിയില്‍ കുറഞ്ഞത് 26 ശതമാനം ഓഹരികള്‍ വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.20 വർഷത്തെ കരാറാണ് അദാനി പവറുമായി റിലയൻസ് ഒപ്പിടുന്നത്. ഈ കാലയളവില്‍ അദാനി പവറല് നിന്നുള്ള ദീർഘകാല വൈദ്യുതി വിതരണം കമ്ബനി ലക്ഷ്യമിടുന്നു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും റിലയൻസിൻ്റെ പെട്രോകെമിക്കല്‍, റിഫൈനിംഗ് കോംപ്ലക്സുകള്‍ക്ക് പുതിയ കരാർ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. ഒരുമിച്ചുള്ള ബിസിനസ് സഹകരണവും കരാറുകളും ഇരുകൂട്ടർക്കും നേട്ടമാകും. അംബാനിയുടെ സാമ്രാജ്യം എണ്ണ, വാതകം, ടെലികോം, റീട്ടെയില്‍ എന്നീ മേഖലകളില്‍ വ്യാപിച്ചിരിക്കുമ്ബോള്, അടിസ്ഥാന സൗകര്യങ്ങള്‍, തുറമുഖം, പുനരുപയോഗ ഊർജം, പോർട്ട് തുടങ്ങി വിവിധ മേഖലകളില്‍ അദാനിയുടെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.സോളാർ പാനലുകള്‍, ബാറ്ററികള്‍, ഗ്രീൻ ഹൈഡ്രജൻ, ഇന്ധന സെല്ലുകള്‍ എന്നിവയ്ക്കായി ഗുജറാത്തില്‍ റിലയൻസ് നാല് ഗിഗാഫാക്ടറികള്‍ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഊർജോല്പാദന രംഗത്തെ അദാനിയുടെ മുന്നേറ്റം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് റിലയൻസ്. 2030-ഓടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉല്‍പ്പാദകരാകാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. സോളാർ മൊഡ്യൂളുകള്‍, വിൻഡ് ടർബൈനുകള്‍, ഹൈഡ്രജൻ ഇലക്ട്രോലൈസറുകള്‍ എന്നിവയ്ക്കായി അദാനി മൂന്ന് ജിഗാഫാക്ടറികള്‍ വികസിപ്പിക്കുകയാണ്.കരാർ ഒപ്പിട്ട വാർത്തകള്‍ക്ക് ശേഷം അദാനി പവർ ഓഹരികളില്‍ മുന്നേറ്റം. ഉച്ചയോടെ രണ്ടു ശതമാനം ഉയർന്ന് 505.95 രൂപയിലാണ് ഓഹരി വില. 52 ആഴ്ചയിലെ ഉയർന്ന വില 895.85 രൂപയാണ്. താഴ്ന്ന വില 432 രൂപയും.