2025ഓടെ ലോകം മറ്റൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കും; തയ്യാറെടുപ്പുകള്‍ തുടങ്ങി ലോക രാജ്യങ്ങള്‍

2019ന്റെ അവസാനമാണ് ലോകത്ത് കൊവിഡ് എന്ന മഹാമാരി കടന്നുവരുന്നത്, ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ സമയത്ത് മരിച്ചത്.ലോകം വീടുകളിലേക്ക് മാത്രം ഒതുങ്ങി കൂടുകയും ചെയ്ത സമയം ആർക്കും അത്രവേഗം മറക്കാൻ കഴിയില്ല. ഇപ്പോഴും കൊവിഡിന്റെ പല പരിണിത ഫലവും നാം അനുഭവിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള മഹാമാരികള്‍ വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തത് എന്തായിരിക്കും എന്നാണ് എല്ലാവരുടെയും ആശങ്ക. ചില രോഗങ്ങള്‍ ഇത്തരത്തില്‍ വലിയ ആശങ്ക തന്നെ ലോകത്തിന് ഉയർത്തുന്നുണ്ട്. അതില്‍ ഒന്നാണ് പക്ഷിപ്പനി.പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച്‌ 5 എൻ1. ഇത് ഒരു തരം ഇൻഫ്ലുവൻസ വെെറസാണ്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വെെറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷി എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.അടുത്തിടെ എച്ച്‌ 5 എൻ 1 പക്ഷിപ്പനി പടരുന്നതിനെ തുടർന്ന് യുഎസിലെ കാലിഫോർണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാട്ടിലെയും നാട്ടിലെയും പക്ഷികളില്‍ നിന്ന് ഈ രോഗം മറ്റ് മൃഗങ്ങളിലേക്കും വ്യാപിക്കുന്നതാണ് കാരണം. കാലിഫോർണിയയിലെ 600 ഓളം കന്നുകാലി ഫാമുകള്‍ ക്വാറന്റൈനിലാണ്. ഇതിനിടെ ലൂസിയാനയില്‍ പക്ഷിപ്പനി പിടിപെട്ട ഒരാളുടെ നില ഗുരുതരമാണ്. ഇക്കൊല്ലം മാർച്ച്‌ മുതല്‍ യുഎസില്‍ എച്ച്‌ 5 എൻ 1 കണ്ടുവരുന്നുണ്ട്. ടെക്‌സസിലും കാൻസാസിലുമായി കന്നുകാലികളില്‍ ആദ്യ കേസുകള്‍ കണ്ടെത്തി.പിന്നാലെ ന്യൂമെക്സിക്കോ, മിഷിഗണ്‍, ഐഡഹോ എന്നിവിടങ്ങളിലെ കന്നുകാലി ഫാമുകളിലും രോഗം പടർന്നു. അന്ന് മുതല്‍ ഏഴ് സംസ്ഥാനങ്ങളിലായി 61 മനുഷ്യരിലും രോഗം കണ്ടെത്തി. 34 പേർ കാലിഫോർണിയയിലാണ്. മിക്കവർക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ഇതേ വരെ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കണക്ക് പ്രകാരം 2003 മുതല്‍ 19 രാജ്യങ്ങളിലായി മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച 860ലേറെ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചു. 2025ഓടെ ഇത് കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതലും ഫാം തൊഴിലാളികളിലും അസംസ്കൃത പാല്‍ കുടിക്കുന്നവരിലുമാണ് രോഗം കണ്ടെത്തുന്നത്.പക്ഷിപ്പനി ബാധിച്ച മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യന് ഈ രോഗം ബാധിക്കാം. കോശങ്ങളുടെ പുറത്തുള്ള സിയാലിക് റിസപ്റ്ററുകള്‍ എന്ന് വിളിക്കപ്പെടുന്ന തന്മാത്രാ ഘടനയില്‍ ഇൻഫ്ലുവൻസ വൈറസുകള്‍ ചേരുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യുമ്പോളാണ് മനുഷ്യരില്‍ ഈ രോഗം വരുന്നത്.മനുഷ്യനിലേക്ക് കൂടുതലായി രോഗം പടരില്ലെങ്കില്‍ പോലും 2025ല്‍ പക്ഷിപ്പനി മൃഗങ്ങളിലേക്ക് കൂടുതല്‍ പകരുന്നതിനും മൃഗ ലഭ്യത കുറയുന്നതിനും കാരണമാകുന്നു. ഇത് ഭക്ഷ്യവിതരണം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് കാരണമാകാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയിലും ഈ രോഗം പടരുന്നത് തടയാൻ നേരത്തെ മുൻകരുതലുകള്‍ എടുക്കേണ്ടതാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *