സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്‌റൈന്‍ കോടതിയിലെ അംഗമാക്കി
മനാമ: ഇന്ത്യയിലെ സുപ്രിംകോടതി മുന്‍ ജഡ്ജി സഞ്ജയ് കിഷന്‍ കൗളിനെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ കോടതി(ബിഐസിസി) അംഗമാക്കി നിയമിച്ച് ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. സ്വകാര്യമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനും തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കാനുമാണ് ബിഐസിസി രൂപീകരിച്ചിരിക്കുന്നത്. തര്‍ക്കപരിഹാര മേഖലയിലെ ആഗോള പ്രമുഖനായ ജാന്‍ പോള്‍സണ്‍ ആണ് പുതിയ സമിതിയുടെ പ്രസിഡന്റ്. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡാണ് വൈസ് പ്രസിഡന്റ്.2023 ഡിസംബര്‍ 25നാണ് ജസ്റ്റിസ് കൗള്‍ സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ചത്. മൊത്തം ആറു വര്‍ഷവും പത്ത് മാസവുമാണ് അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായിരുന്നത്. ഇക്കാലയളവില്‍ 590 ബെഞ്ചുകളുടെ ഭാഗമായി. സങ്കീര്‍ണമായ 167 കേസുകളില്‍ വിധി പറഞ്ഞു. പ്രതിപക്ഷത്തേയോ ഭരണപക്ഷത്തേയോ തകര്‍ക്കല്‍ അല്ല ജഡ്ജിമാരുടെ പണിയല്ലെന്ന വിധി ശ്രദ്ധേയമായിരുന്നു. സര്‍ക്കാരിന് വേണ്ടി നികുതിപിരിക്കല്‍ അല്ല എന്ന നിലപാടും ഒരു കേസില്‍ സ്വീകരിച്ചു. അമിതമായി നികുതി പിരിക്കുന്നതിനെ ചോദ്യം ചെയ്തതിനെ ചോദ്യം ചെയ്ത ഹരജിയില്‍ ആയിരുന്നു ഈ നിരീക്ഷണം.