രാഹുല്‍ ഭയം തുടര്‍ന്ന് ബിജെപി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു; കോണ്‍ഗ്രസ് വനിതാ എംപിമാരുടെ പരാതിയില്‍ എന്തുകൊണ്ട് കേസില്ലെന്ന് കെ.സി വേണുഗോപാല്‍

ഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ഭയന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും. രാഹുല്‍ ഗാന്ധിക്കെതിരായ കേസ്, അംബേദ്കര്‍ പരാമര്‍ശം നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. എടുത്ത കേസിനെ ബഹുമതിയായാണ് കാണുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.”ബിജെപിയുടെ രാഷ്ട്രീയ പ്രതികാരം മൂലം 26 കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ട്. ഈ എഫ്‌ഐആര്‍ ജാതിചിന്ത വച്ചുപുലര്‍ത്തുന്ന ആര്‍എസ്‌എസ്-ബിജെപി ഭരണകൂടത്തിനെതിരായി നിലകൊള്ളുന്നതില്‍ നിന്ന് അദ്ദേഹത്തെയോ കോണ്‍ഗ്രസിനെയോ തടയില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുക്കാത്തത് എന്താണ്?”- വേണുഗോപാല്‍ ചോദിച്ചു.ആഭ്യന്തര മന്ത്രിയുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.രാഹുല്‍ ഭയം തുടര്‍ന്ന് ബിജെപി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു; കോണ്‍ഗ്രസ് വനിതാ എംപിമാരുടെ പരാതിയില്‍ എന്തുകൊണ്ട് കേസില്ലെന്ന് കെ.സി വേണുഗോപാല്‍

Sharing

Leave your comment

Your email address will not be published. Required fields are marked *