റഷ്യയെ നിലംപരിശാക്കാൻ ത്രിശൂലം കൈയിലെടുത്ത് യുക്രെയിൻ, രണ്ടുകിലോമീറ്റര്‍ അകലെയുള്ള ശത്രുവും ചാരമാകും;
കീവ്: രണ്ടുകിലോമീറ്റർ അകലെയുള്ള ശത്രുവിനെ നിഷ്പ്രയാസം തകർക്കാൻ കഴിയുന്ന പുത്തൻ ആയുധം വികസിപ്പിച്ച് യുക്രെയിൻ. ട്രൈസബ് എന്ന് പേരിട്ടിരിക്കുന്ന ലേസർ ആയുധം ഉപയോഗിച്ച് രണ്ടുകിലോമീറ്റർ അകലെയുള്ള വ്യേമലക്ഷ്യങ്ങളെ തകർക്കാൻ കഴിയുമെന്നാണ് യുക്രെയിൻ സൈന്യത്തിലെ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ മേധാവി കമാൻഡർ വാഡിം സുഖരേവ്സ്കി പറയുന്നത്. ട്രൈസബ് എന്ന് വാക്കിന് ത്രിശൂലം എന്നും അർത്ഥമുണ്ട്.റഷ്യൻ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്പ് മൂന്നാം വർഷത്തേക്ക് അടുക്കുമ്ബോള്‍ റഷ്യക്കാരുടെ മനസില്‍ പരിഭ്രാന്തി കുത്തിനിറച്ച് വിജയിച്ചുകയറാനുള്ള ശ്രമമാണ് യുക്രെയിൻ നടത്തുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് റഷ്യൻ റേഡിയേഷൻ കെമിക്കൻ ആൻഡ് ബയോളജിക്കല്‍ പ്രൊട്ടക്ഷൻ ഫോഴ്സ് തലവൻ ലെഫ്റ്റനന്റ് ജനറല്‍ ഈഗർ കിറിലോവിന്റെയും സഹായിയുടെയും വധം.യുക്രെയിൻ സെക്യൂരിറ്റി സർവീസാണ് (എസ്.ബി.യു) പിന്നില്‍. യുക്രെയിനില്‍ രാസായുധം പ്രയോഗിച്ചതിനുള്ള പ്രതികാരമാണിത്. കഴിഞ്ഞയാഴ്ച റഷ്യൻ മിസൈല്‍ ഗവേഷകൻ മിഖായില്‍ ഷാറ്റ്സ്കിയെ അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. യുക്രെയിനെ ആക്രമിക്കാൻ റഷ്യ ഉപയോഗിക്കുന്ന ക്രൂസ് മിസൈലുകള്‍ക്ക് പിന്നില്‍ മിഖായിലിന്റെ കരങ്ങളുണ്ട്. ഇക്കാരണത്താല്‍ എസ്.ബി.യു തന്നെയാണ് കൊല നടപ്പാക്കിയത്. രണ്ടുകൊലപാതകങ്ങളും റഷ്യയുടെ മണ്ണില്‍ കയറിയാണ് നടത്തിയത്. ഇത് റഷ്യയിലെ സാധാരണക്കാരില്‍ എന്നപോലെ സൈന്യത്തിലെ ഉന്നതരുടെയടക്കം നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ശത്രുവിനെ ദുർബലപ്പെടുത്താനുളള സൈക്കോളജിക്കല്‍ നീക്കമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. രഹസ്യാന്വേഷകരുടെ കണ്ണില്‍പ്പെടാതെ എങ്ങനെ എസ്.ബി.യു ആക്രമണങ്ങള്‍ നടത്തുന്നു എന്നതും റഷ്യൻ സൈന്യത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ട്രൈസബ് വികസിപ്പിച്ചെന്ന വാർത്ത പുറത്തുവിട്ടതും സൈക്കോളജിക്കല്‍ നീക്കമാണെന്നാണ് കരുതുന്നത്.