യുഎഇ ജോലി; ഈ മേഖലയിലേക്ക് ആളെ കിട്ടാനില്ല, 7 ലക്ഷം വരെ ശമ്പളം ഓഫര്‍ ചെയ്ത് കമ്പനി
ജോലി തേടി യുഎഇയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും യാതൊരു കുറവുമില്ല. എന്നാല്‍ പണ്ടത്തെ പോലെ അല്ല, ജോലി തേടി പോകുന്നവർക്കെല്ലാം പെട്ടെന്ന് ജോലി ലഭിക്കുന്ന സാഹചര്യം രാജ്യത്ത് ഇല്ല.വിവിധ തൊഴില്‍ മേഖലയില്‍ മത്സരം കൂടിയത് തന്നെയാണ് തിരിച്ചടിയായി മാറിയത്. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും വേണ്ടത്ര വൈദഗ്ധ്യം ഉള്ളവരുടെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിലൊന്ന് പൈലറ്റുമാരാണ്. ഇതിനോടകം തന്നെ 3000ത്തോളം പേരുടെ കുറവാണ് മേഖലയില്‍ ഉള്ളത്. വരും നാളുകളില്‍ മിഡില്‍ ഈസ്റ്റില്‍ പൈലറ്റുമാർക്ക് കടുത്ത ക്ഷാമമായിരിക്കും നേരിടുകയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ ലക്ഷങ്ങള്‍ തന്നെ കൊടുത്ത് പൈലറ്റിനെ നിയമിക്കുകയാണ് കമ്പനികള്‍.2032 ല്‍ ആഗോള തലത്തില്‍ തന്നെ 80,000 പൈലറ്റുമാരുടെ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതില്‍ തന്നെ നോർത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കുറവ് മിഡില്‍ ഈസ്റ്റില്‍ ആയിരിക്കും. 2023 ല്‍ തന്നെ 3,000ത്തോളം ആളുകളുടെ കുറവാണ് ഉണ്ടായിരുന്നത്. 2032 ല്‍ 18,000ത്തോളം പേരുടെ കുറവുണ്ടാകും. അടുത്ത വർഷങ്ങളില്‍ വിമാനയാത്രാ ആവശ്യങ്ങള്‍ കുത്തനെ ഉയരുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അതേസമയം ടൂറിസം മേഖലയിലെ വികസനമാണ് പൈലറ്റുമാരുടെ ഡിമാന്റ് വർധിപ്പിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇയില്‍ ഏവിയേഷൻ, ടൂറിസം മേഖലയില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇതാണ് ലക്ഷങ്ങള്‍ നല്കി പൈലറ്റുമാരെ നിയമിക്കാൻ കമ്ബനികളെ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യോമയാന കമ്ബനിയായ എമിറേറ്റ്സ് 34,000 ദിർഹം വരെയാണ് (7 ലക്ഷത്തിലധികം രൂപ) പൈലറ്റുമാർക്ക് ശമ്ബളമായി ഓഫർ ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു. ശമ്ബളം മാത്രമല്ല, മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവൻസ് തുടങ്ങി തൊഴിലാളികളെ നിലനിർത്താൻ വേണ്ടുന്നതെല്ലാം കമ്പനികള്‍ നല്കി വരുന്നുണ്ട്.’യുഎഇയില്‍ മാത്രമല്ല ആഗോള തലത്തിലും പൈലറ്റുമാരുടെ ഡിമാന്റ് ഉയർന്നിട്ടുണ്ടെന്ന് എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാഡമി വൈസ് പ്രസിഡന്റ് കാപ്റ്റൻ അബ്ദുള്ള അല്‍ ഹമ്മദി പറഞ്ഞു. വളരെ എക്സൈറ്റിങ്ങായൊരു മേഖലയാണിത്. ഇനിയും കൂടുതല്‍ പേരെ മേഖലയില്‍ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി ജിസിസി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വ്യവസായ പങ്കാളികളുമായും എയർലൈനുകളുമായും തങ്ങള്‍ ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.