ഇംഫാലില്‍ ഇന്ത്യൻ ആര്‍മിയുടെ റെയ്ഡ്; പരിശോധനയ്ക്കിടെ ‘സ്റ്റാര്‍ലിങ്ക്’ ലോഗോയുള്ള ഉപകരണങ്ങള്‍ കണ്ടെത്തി; വൻ ദുരൂഹത;

ഡല്‍ഹി:മണിപ്പൂർ സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇതിനിടയ്ക്ക് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ കെയ്‌റോ ഖുനൂവില്‍ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്‌സ് ഇൻറർനെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.അതില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും സുരക്ഷാ സേന എക്‌സില്‍ പങ്കിടുകയും ചെയ്തു. ഇതിലാണ് ‘സ്റ്റാർലിങ്ക് ലോഗോ’ ഉള്ള ഉപകരണം ഉണ്ടായിരുന്നത്. ഇതോടെ മണിപ്പൂരിലെ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുകയും ചെയ്തു. പക്ഷെ ഇന്ത്യയില്‍ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ലൈസൻസില്ല.അതേസമയം, സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ മണിപ്പൂരില്‍ കലാപകാരികള്‍ ഉപയോഗപ്പെടുത്തി എന്ന ആരോപണം ഇലോണ്‍ മസ്ക് നിഷേധിച്ചു. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകള്‍ ഓഫ് ആണെന്ന് മസ്ക് എക്സിലൂടെ കുറിച്ചു.ഇംഫാല്‍ ഈസ്റ്റില്‍ നടത്തിയ റെയ്ഡില്‍ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളില്‍ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. പിന്നാലെ എക്‌സില്‍ ഉയർന്ന ആരോപണത്തിന് മറുപടി നല്‍കിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *